Latest NewsIndia

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി തീവ്രവാദ ഫണ്ടിംഗ്: കശ്മീരില്‍ എന്‍ ഐ എയുടെ വ്യാപക റെയ്ഡ്

വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2019 ല്‍ ജമാഅത്തെ ഇസ്ലാമിയെ ജമ്മുകശ്മീരില്‍ നിരോധിച്ചിരുന്നു.

ശ്രീനഗര്‍ : തീവ്രവാദികള്‍ക്ക് ഫണ്ടിംഗ് നടക്കുന്നതായ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ 14 ജില്ലകളിലെ 40 ഓളം സ്ഥലങ്ങളില്‍ എന്‍ ഐ എ റെയ്ഡ്. ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസും ജമാഅത്ത് നേതാക്കളുമായി വസതിയിലുമെല്ലാം റെയ്ഡ് നടന്നതായാണ് വിവരം. വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2019 ല്‍ ജമാഅത്തെ ഇസ്ലാമിയെ ജമ്മുകശ്മീരില്‍ നിരോധിച്ചിരുന്നു. അതിനുശേഷം, സംഘടനയുടെ നേതാക്കളില്‍ പലരും അറസ്റ്റിലായി.

നിരോധിത സംഘടനയിലെ അംഗങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ സംഭാവനകള്‍ ശേഖരിക്കുന്നുണ്ടായിരുന്നെന്നും എന്നാല്‍ ഈ ഫണ്ടുകള്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയതായി എന്‍ ഐ എ പ്രസ്താവനയില്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സമാഹരിച്ച ഫണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍-ഇ-ത്വയ്ബ തുടങ്ങിയ നിരോധിക്കപ്പെട്ട ഭീകര സംഘടനകളിലേക്കും മറ്റുള്ളവരുടെ സംഘടിത ശൃംഖലകളിലൂടെയും കൈമാറുന്നെന്നും എന്‍ ഐ എ പറഞ്ഞു.

സംഘനയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫലാ ഇ അസമിന്റെ ഓഫീസിലുള്‍പ്പെടെയായിരുന്നു പരിശോധന. ജമാഅത്ത് ഇ ഇസ്ലാമി നേതാക്കളായ ഗുല്‍ മോഹ്ദ് വാര്‍, അബ്ദുള്‍ ഹമിദ് ഭട്ട്, സഹൂര്‍ അഹമ്മദ് റെഷി, മെഹ്‌റാജ്ദിന്‍ റെഷി എന്നിവരുടെ വസതികളിലും പരിശോധന നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button