KeralaLatest NewsNews

‘നെപ്പോളിയനെ എത്രയും വേഗം തിരിച്ചേല്‍പ്പിക്കണം’: ബ്ലോഗര്‍ സഹോദരങ്ങൾക്ക് പിന്തുണയുമായി സേവ് ഇ ബുള്‍ ജെറ്റ് ക്യാംപയിൻ

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിന് 42,000 രൂപ പിഴ ഈടാക്കുമെന്ന് കണ്ണൂ‌ര്‍ ആര്‍‌ടി‌ഒ

കണ്ണൂര്‍: ആര്‍‌ടി ഓഫീസിലുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് യാത്രാബ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാർ അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധവുമായി ആരാധകർ. ‘നെപ്പോളിയന്‍’ എന്ന് പേരുള‌ള ഇവരുടെ യാത്രാവാഹനം എത്രയും വേഗം എം‌വിഡി തിരികെ ഏല്‍പ്പിക്കണമെന്നും ബ്ളോഗര്‍മാരെ വെറുതെവിടണമെന്നും ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിൽ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് ആരാധകർ.

കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. വിവിധയിടങ്ങളില്‍ ഇവരുടെ ട്രാവലറില്‍ യാത്ര പോകുന്ന സൗകര്യത്തിനാണ് ട്രാവലറില്‍ ആള്‍ട്ടറേഷന്‍ വരുത്തിയത്. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിന് 42,000 രൂപ പിഴ ഈടാക്കുമെന്ന് കണ്ണൂ‌ര്‍ ആര്‍‌ടി‌ഒ ഇവരെ അറിയിച്ചിരുന്നു. മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലാണ് രൂപമാറ്റം എന്ന് കാട്ടിയായിരുന്നു ഇത്.

read also: ശരണ്യ ശശിയുടെ നിര്യാണം വേദനാജനകം: അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

നെപ്പോളിയന്‍ എന്ന് പേരുള‌ള ഇവരുടെ ട്രാവലര്‍ വാന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്‌റ്റഡിയിലെടുത്തു. ഇത് വാർത്തയായതോടെ ആരാധകരുള്‍പ്പടെ ഇന്ന് കണ്ണൂര്‍ ആ‌ര്‍‌ടി ഓഫീസിലെത്തി പ്രതിഷേധം ശക്തമാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button