Latest NewsKeralaNews

എട്ട് വര്‍ഷം കാന്‍സറിനോട് പൊരുതിയ ശരണ്യ യാത്രയായത് വലിയൊരു ആഗ്രഹം ബാക്കിവെച്ച്

തിരുവനന്തപുരം : തോറ്റുകൊടുക്കാന്‍ മനസില്ലെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ ശരണ്യ ചിരിച്ചുകൊണ്ട് കാന്‍സറിനോട് പോരാടി. അഭിനയത്തില്‍ തിളങ്ങി നില്‍ക്കവേ, തലവേദനയിലൂടെയായിരുന്നു രോഗത്തിന്റെ തുടക്കം. ഡോക്ടറെ കാണിച്ച് രണ്ട് മാസത്തോളം മൈഗ്രെയിനിന്റെ ഗുളിക കഴിച്ചു.

Read Also : BREAKING- വേദനകളില്ലാത്ത ലോകത്തേക്ക് അവൾ പോയി..നടി ശരണ്യ ശശി അന്തരിച്ചു

എന്നാല്‍ 2012ല്‍ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണു. സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ട്യൂമറാണെന്ന് തിരിച്ചറിഞ്ഞത്. എട്ട് വര്‍ഷം കാന്‍സറിനോട് പൊരുതി. പതിനൊന്നോളം ശസ്ത്രക്രിയകള്‍, 33 തവണ റേഡിയേഷന്‍ ചെയ്തു. ഇതിനിടയില്‍ വിവാഹം നടന്നെങ്കിലും ആ ബന്ധം വിജയിച്ചില്ല.

ശരണ്യ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെയായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. അഭിനയ രംഗത്തേക്ക് മടങ്ങിവരണമെന്ന് അവള്‍ ഏറെ കൊതിച്ചിരുന്നു. ആ ആഗ്രഹം ബാക്കിവെച്ചാണ് ശരണ്യ യാത്രയായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button