KeralaNattuvarthaLatest NewsNews

നാലുപെട കിട്ടേണ്ട ഇടപാട്: മോഡിഫൈ ചെയ്ത വണ്ടി സൈറൺ മുഴക്കി ആമ്പുലൻസ് എന്ന് തെറ്റിധരിപ്പിച്ച് കടന്നു പോകുന്ന ദൃശ്യങ്ങൾ

ആരെടെ അമ്മക്ക് വായുഗുളിക മേടിക്കാൻ പോണ പോക്കാണിത് ? എന്നാണു വിമർശകർ ചോദിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച ഇ ബുൾ ജെറ്റ് എന്ന യൂ ട്യൂബ് വ്ലോഗർമാരായ സഹോദരങ്ങളാണ്. നിയമവിരുദ്ധമായി വാഹനം മോഡിഫൈ ചെയ്ത പേരിൽ നടപടി എടുത്തതിനു പിന്നാലെ കണ്ണൂർ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘര്ഷമുണ്ടാക്കിയ എബിന്‍, ലിബിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്.

ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് രംഗത്തെത്തി. ഈ വിഷയത്തിൽ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇപ്പോഴിതാ റോഡു മര്യാദകൾക്ക് പുല്ലു വില കൽപ്പിച്ച് മോഡിഫൈ ചെയ്ത വണ്ടി കൊണ്ട് എയർ ഹോൺ മുഴക്കി ആമ്പുലൻസിന്റെ സയറണിട്ട് പോകുന്ന ദൃശ്യങ്ങൾ പുറത്ത്. ആരെടെ അമ്മക്ക് വായുഗുളിക മേടിക്കാൻ പോണ പോക്കാണിത് ? എന്നാണു വിമർശകർ ചോദിക്കുന്നത്.

read also: കേരളം കത്തും ആഹ്വാനങ്ങളെ പരിഹസിച്ച് ട്രോളുകൾ: ഫ്രീക്ക് പിള്ളേര്‍ക്ക് പണി കിട്ടിയതിൽ പലര്‍ക്കും സന്തോഷമെന്നു ഹരീഷ്

സംഭവത്തെക്കുറിച്ചു ഗ്ലെൻസ് പോൾ പങ്കുവച്ച കുറിപ്പ് ഇങ്ങനെ..

മോഡിഫൈ ചെയ്ത വണ്ടി കൊണ്ട് എയർ ഹോൺ മുഴക്കി ആമ്പുലൻസിന്റെ സയറണിട്ട് റോഡു മര്യാദകൾ എന്നതിന് പുല്ലു വില കൽപ്പിച്ച് …
മറ്റുഉളവരുടെ ജീവനെ നിസാരവൽക്കരിച്ച് എന്തു തോന്നിവാസ പരമായി നിയമ ലംഘനം നടത്തുന്നു ഞങ്ങൾ എന്ന് ഇവർ തന്നെ അഹങ്കാരത്തോടെ വെളിപ്പെടുത്തുന്നു.
ഇതു കണ്ട് കൈയ്യടിക്കുന്ന ഫാനുകളെ വിളിക്കേണ്ടത് വേറെ പേരാണ്.
ടോൾ ഗേറ്റിൽ സൈറൺ മുഴക്കി ആമ്പുലൻസ് എന്ന് തെറ്റിധരിപ്പിച്ച് കടന്നുപോയതിന്റെ ഉൻമാദം നോക്കുക.
ഈ സ്വഭാവമുളളവർ രാത്രിയിൽ നെറ്റിയിൽ പിടിപ്പിച്ച സകല ത്യക്കണ്ണുകളും ഉറപ്പായും മറ്റുളളവരുടെ മുഖത്തടിക്കും എന്നതിന്
സംശയമുണ്ടൊ?
ആരാധകർ എന്ന മന്ദബുദ്ധികൾക്ക് ഇത് വീര കഥയായി തോന്നാം….
പാടു പാട്ടിന് നാലു പെട കിട്ടേണ്ട ഇടപാടാണിവർ കാട്ടി കൂട്ടിയിരുന്നത്.
ആരെടെ അമ്മക്ക് വായുഗുളിക മേടിക്കാൻ പോണ പോക്കാണിത് ?

https://www.facebook.com/100007930718099/posts/2954178218189840/

shortlink

Related Articles

Post Your Comments

Related Articles


Back to top button