തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സംസ്ഥാനത്തെ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഓണ്‍ലൈന്‍ പഠനം കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞു. ഓണ്‍ലൈന്‍ പഠനം ശാശ്വതമല്ലെന്നും മന്ത്രി വ്യക്തമാക്കി.
‘സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുക എന്ന രീതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിന് കേന്ദ്രത്തിന്റെയും കോവിഡ് നിയന്ത്രണ അതോറിറ്റിയുടെയും അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചാലുടന്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ഉള്‍പ്പെടെ നടപ്പാക്കും. ഓണ്‍ലൈന്‍ പഠനം ശാശ്വതമായ ഒന്നല്ല, ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു’- ശിവന്‍കുട്ടി പറഞ്ഞു.
ഓണ്‍ലൈന്‍ ക്ലാസുകൾ മൂലം 36ശതമാനം പേരിൽ കഴുത്ത് വേദന, 28 ശതമാനം പേർക്ക് കണ്ണ് വേദന, 36 ശതമാനം പേർക്ക് തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് എസ്‌സിആര്‍ടി പഠനത്തെ ഉദ്ദരിച്ച് മന്ത്രി സഭയില്‍ പറഞ്ഞു. ഇത് പരിഹരിക്കുന്നതിനായി കുട്ടികളുമായി രക്ഷകര്‍ത്താക്കള്‍ കൂടുതല്‍ സംവദിക്കണം എന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments