തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ആവശ്യത്തിന് കിറ്റുകള്‍ ഇല്ലാത്തതിനാൽ ഇഴഞ്ഞു നീങ്ങുന്നെന്ന് പരാതി. മുന്‍ഗണനാ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കു പോലും പൂര്‍ണമായി വിതരണം ചെയ്യാന്‍ ഇനിയുമായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഈ മാസം 18നു മുന്‍പു വിതരണം പൂര്‍ത്തിയാക്കുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ കണക്കുകളനുസരിച്ച് കിറ്റ് വിതരണം എങ്ങുമെത്താത്ത സ്ഥിതിയാണ്. ആകെയുള്ള 90.67 ലക്ഷം കാര്‍ഡ് ഉടമകളില്‍ 6.76 ലക്ഷം പേര്‍ക്കാണ് ഇതുവരെ കിറ്റ് വിതരണം ചെയ്തതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
39 ലക്ഷത്തിലേറെ വരുന്ന മുന്‍ഗണനാ കാര്‍ഡുകളായ എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച് (പിങ്ക്) എന്നിവയ്ക്കുള്ള വിതരണം 7നു മുന്‍പ് പൂര്‍ത്തിയാക്കുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇതു വരെ എഎവൈ വിഭാഗത്തിലെ 4,15,728 കാര്‍ഡുകള്‍ക്കും പിഎച്ച്‌എച്ച് വിഭാഗത്തിലെ 2,41,315 കാര്‍ഡുകള്‍ക്കും ഉള്‍പ്പെടെ ആകെ 6.57 ലക്ഷം പേര്‍ക്കാണു കിറ്റ് നല്‍കിയത്. നീല കാര്‍ഡ് ഉടമകളായ 12,275 പേരും വെള്ള കാര്‍ഡുള്ള 7667 പേരുമാണ് ഇങ്ങനെ കിറ്റ് വാങ്ങിയത്.
Post Your Comments