തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ നാഴികക്കല്ലായി മാറിയ ‘നിലാവ്’ പദ്ധതി രണ്ടാം ഘട്ടത്തിലേയ്ക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പരമ്പരാഗത തെരുവു വിളക്കുകൾ മാറ്റി ഊർജ്ജക്ഷമതയുള്ളയതും പരിസ്ഥിതിസൗഹൃദവുമായ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2 ലക്ഷം വിളക്കുകളാണ് മാറ്റി സ്ഥാപിക്കപ്പെട്ടതെന്ന് അദ്ദേഹം അറിയിച്ചു.
Read Also: വിവാഹലോചന നിരസിച്ചതിനെ തുടർന്ന് 17 കാരിയെ അമ്മയും ബന്ധുവും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി
‘നിലാവ് പദ്ധതിയുടെ ഭാഗമായി മൊത്തം 10.5 ലക്ഷം തെരുവു വിളക്കുകളാണ് പുന:സ്ഥാപിക്കപ്പെടുന്നത്. 411 ഗ്രാമ പഞ്ചായത്തുകളും 35 നഗരസഭകളും ഉൾപ്പടെ ആകെ 446 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ആണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലായത്. പ്രതിവർഷം 185 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഈ പദ്ധതി വഴി ലാഭിക്കാൻ സാധിക്കുമെന്ന്’ അദ്ദേഹം വ്യക്തമാക്കി.
‘വൈദ്യുതി ബിൽ ഇനത്തിൽ പ്രതിവർഷം 80 കോടി രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലാഭിക്കുവാനും കഴിയും. കൂടാതെ പ്രതിവർഷം 165 കിലോ ടൺ കാർബൺ ബഹിർഗമനം കുറയ്ക്കുവാനും 10.5 കിലോഗ്രാം മെർക്കുറി ഭൂമിയിൽ ലയിക്കുന്നത് കുറയ്ക്കാനും സാധിക്കുമെന്ന് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കരുതുന്നു. 298 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബിയാണ് ധനസഹായം ലഭ്യമാക്കുന്നതെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഇന്ത്യയിൽ നിന്നും കോവിഷീൽഡ് എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം: ഫ്‌ളൈ ദുബായ്
Post Your Comments