മലപ്പുറം: മുസ്ലിം ലീഗിലെ വിവാദങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മുഈനലി തങ്ങൾ. ആരോടും വ്യക്തി വിരോധമില്ലെന്നും പാർട്ടിയാണ് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മുഈനലി തങ്ങളുടെ പ്രതികരണം.
പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ പ്രവർത്തിക്കുമെന്നും എല്ലാം കലങ്ങി തെളിയുമെന്നും അദ്ദേഹം വിശദമാക്കി. കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കെ ടി ജലീലിനെ ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തിലാണെന്നും മുഈനലി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ആരോടും വ്യക്തി വിരോധമില്ല.
പാർട്ടിയാണ് മുഖ്യം.
പാർട്ടി ശക്തിപ്പെടുത്താൻ
ഒരുമയോടെ പ്രവർത്തിക്കും.
എല്ലാം കലങ്ങി തെളിയും.
കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല.
പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തിൽ.
ജയ് മുസ്ലിം ലീഗ്.
സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ
Read Also: നമ്മുടെ അഭിമാനപുത്രനാണ് ശ്രീജേഷ് : സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കണമെന്ന് ഷാഫി പറമ്പില്‍
Post Your Comments