മാഡ്രിഡ്: ഇതിഹാസ താരം ലയണൽ മെസി ബാഴ്സലോണയിൽ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്സി ഇനി മുതൽ സ്പാനിഷ് യുവതാരം പെഡ്രി അണിയും. ബാഴ്സയിൽ പത്താം നമ്പർ ജേഴ്സി റിട്ടയർ ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ലാ ലിഗയുടെ നിയമപ്രകാരം 1 മുതൽ 25 വരെ നമ്പർ വരെയുള്ള ജേഴ്സികൾ നിർബന്ധമായും ക്ലബുകൾ ഉപയോഗിക്കണമെന്നാണ്. അതുകൊണ്ട് തന്നെ പത്താം നമ്പർ ജേഴ്സി പെഡ്രിക്ക് നൽകുമെന്നാണ് സൂചനകൾ.
ലാസ് പൽമാസിൽ നിന്ന് കഴിഞ്ഞ സീസണിൽ ബാഴ്സലോണയിൽ എത്തിയ 18 വയസുകാരൻ പെഡ്രി യൂറോ കപ്പിലും ടോക്കിയോ ഒളിമ്പിക്സിലും സ്പെയിൻ ദേശീയ ടീമിൽ ഇതിനകം കളിച്ചു. മികച്ച മധ്യനിര താരമെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞ പെഡ്രിക്ക് പത്താം നമ്പർ വലിയ ഉത്തരവാദിത്തമാവും.
Read Also:- ഐപിഎൽ 2021: പുതിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളുമായി ബിസിസിഐ
കഴിഞ്ഞ ദിവസം ക്ലബ് താരങ്ങളുടെ ജേഴ്സി നമ്പർ പുറത്തിറക്കിയിരുന്നു. 1 മുതൽ 20 വരെയുള്ള ജേഴ്സിയിൽ രണ്ട് നമ്പറുകൾ മാത്രമാണ് ഇല്ലാതിരുന്നത്. മെസിയുടെ പത്താം നമ്പറും കഴിഞ്ഞ സീസണിൽ പെഡ്രി അണിഞ്ഞ പതിനാറാം നമ്പറും. ഇതോടെയാണ് പുതിയ അഭ്യൂഹങ്ങൾ ഉയർന്നുതുടങ്ങിയത്.
Post Your Comments