KeralaLatest NewsNews

മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പ്രതികാരമായി കാമുകിയുടെ വീടിന് തീയിട്ട യുവാവ് പിടിയിൽ

കൊല്ലം : കാമുകിയുടെ വീടിന് തീയിട്ട യുവാവിനെ കിളികൊല്ലൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തു. തട്ടാര്‍കോണം മേലൂട്ട്കാവ് ക്ഷേത്രത്തിന് സമീപം മനക്കര തൊടിയില്‍ അഖിലാണ് (26) പിടിയിലായത്. മറ്റൊരാളെ വിവാഹം കഴിച്ചതിെൻറ പ്രതികാരമായി യുവാവ് കാമുകിയുടെ വീടിന് തീയിടുകയായിരുന്നു.

Read Also : കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റില്‍ തന്നെയെന്ന് ആരോഗ്യ വിദഗ്ദർ : കേരളത്തിന് പ്രത്യേക മുന്നറിയിപ്പ് 

അഖിൽ പ്രദേശത്തെ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി തൃശൂരിൽ ജോലി ലഭിക്കുകയും അവിടെവച്ച് വയനാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലാവുകയും ചെയ്തു. തുടർന്ന് ഇരുവരുടെ വീട്ടുകാരുടെ സമ്മതതോടെ വിവാഹവും കഴിഞ്ഞ് വയനാട്ടില്‍ താമസമായി.

കഴിഞ്ഞ മാര്‍ച്ച് എട്ടിന് ഇരുവരും കിളികൊല്ലൂരിലെ വീട്ടിലെത്തി. ഇതറിഞ്ഞു മദ്യപിച്ചെത്തിയ യുവാവ് ഇവരുടെ വീടിന് തീയിട്ട ശേഷം ഒളിവില്‍ പോവുകയായിരുന്നു. പ്രതി കിളികൊല്ലൂരില്‍ എത്തിയതെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസെത്തി പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button