Latest NewsNewsIndia

രാജീവ് ഗാന്ധി കടുവാ സങ്കേതത്തിന്റെ പേര് മാറ്റണം, ഇന്ദിരാ കാന്റീനെന്ന പേരും വേണ്ട: ആവശ്യവുമായി ജനങ്ങൾ

ബംഗളൂരു : കർണാടകയിലെ കൊടകിൽ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി നാഷണൽ പാർക്കിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി ജനങ്ങൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കർണാടകയിലുള്ള ഇന്ദിരാ ഗാന്ധി കാന്റീനുകളുടെയും പേര് മാറ്റണമെന്നാണ് ഉയരുന്ന ആവശ്യം. ഇതുസംബന്ധിച്ച് കൊടക് സ്വദേശികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അപേക്ഷ നൽകി. നഗരത്തിലുള്ള ഇന്ദിര ഗാന്ധി കാന്റീനുകളുടെ പേര് മാറ്റി പകരം അന്നപൂർണേശ്വരി എന്നാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

നാഗർഹോൾ നാഷണൽ പാർക്ക് അഥവാ രാജീവ് ഗാന്ധി നാഷണൽ പാർക്കിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് നാട്ടുകാർ രംഗത്തെത്തിയത്. രാജ്യത്തിന് വേണ്ടി പോരാടിയ ധീര നേതാക്കളുടെ പേര് നൽകണമെന്നും അപേക്ഷയിൽ പറയുന്നു. ഒരു പ്രത്യേക കുടുംബത്തെയും രാഷ്‌ട്രീയ പാർട്ടിയെയും തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് നാഷണൽ പാർക്കിന് ഈ പേര് നൽകിയിരിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കെയാണ് പേരുകൾ മാറ്റണമെന്ന ആവശ്യം ഉയരുന്നത്.

Also Read:മുസ്തഫയും ബിന്ദുവും ദമ്പതികളെന്ന പേരിലാണ് മുറിയെടുത്തത്: മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയിൽ , ദുരൂഹത

ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും, വനമന്ത്രി ഭൂപേന്ദ്ര യാദവിനും, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്‌ക്കും നാട്ടുകാർ അപേക്ഷ നൽകി. രാജീവ് ഗാന്ധി നാഷണൽ പാർക്ക് എന്ന പേര് മാറ്റി ഫീൽഡ് മാർഷൽ കരിയപ്പയുടേയോ ജനറൽ തിമ്മയ്യയുടേയോ പേര് നൽകണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. ധീര യോദ്ധാക്കളുടെ പേരുകളാണ് നാഷണൽ പാർക്കിന് നൽകേണ്ടതെന്നും കൊടക് സ്വദേശികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button