
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന ഓണം-മുഹറം ചന്ത വിവാദങ്ങളിൽ നിറയുകയാണ്. ഇതിലെ മുഹറം ഒഴിവാക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടിയുമായി കെടി ജലീല്‍. ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്ന ലീഗിന്റെ നേതൃത്വത്തില്‍ തന്നെ നടന്ന ഓണം- മുഹറം വിപണി ചൂണ്ടിക്കാട്ടിയായിരുന്നു കെടി ജലീലിന്റെ മറുപടി.
2020-ല്‍ മുസ്ലിംലീഗ് ഭരിക്കുന്ന കൊണ്ടോട്ടി സഹകരണ ബാങ്ക് അത്തരമൊരു ചന്ത നടത്തിയെന്നും അന്ന് അത് ഉത്ഘാടനം ചെയ്തത് ടി വി ഇബ്രാഹിം എംഎല്‍എയായിരുന്നെന്നും ചൂണ്ടികാണിച്ചുകൊണ്ടാണ് കെ ടി ജലീലിന്റെ മറുപടി.
read also: സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും ഒറീസ സര്‍ക്കാരില്‍ നിന്നും പാഠം ഉള്‍ക്കൊളളണം : തോമസ് ഐസക്
കെ ടി ജലീലിന്റെ കുറിപ്പ്:
കേരള സര്‍ക്കാര്‍ ഓണം – മുഹറം ചന്ത നടത്തിയാല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിനും അദ്ദേഹത്തിന്റെ താളത്തിന് തുള്ളുന്നവര്‍ക്കും അത് ഹറാം (മതനിഷിദ്ധം). എന്നാല്‍ സാക്ഷാല്‍ ലീഗ് ഭരിക്കുന്ന കൊണ്ടോട്ടി സഹകരണ ബാങ്ക് അത്തരമൊരു ചന്ത നടത്തുന്നതും അത് ശ്രീ ടി വി ഇബ്രാഹിം എംഎല്‍എ ഉല്‍ഘാടനം ചെയ്യുന്നതും അവര്‍ക്ക് ഹലാല്‍! (അനുവദനീയം). കേരളത്തിലെ മുസ്ലിങ്ങളില്‍ മഹാഭൂരിപക്ഷം വരുന്ന സുന്നികള്‍ മുഹറം 10 ഒരു വിശേഷാല്‍ ദിവസമായാണ് കാണുന്നത്. അത് വ്യക്തമാക്കുന്നതാണ് സുന്നി പണ്ഡിതന്‍മാരുടെ ഇതോടൊപ്പം കൊടുത്തിട്ടുള്ള വാര്‍ത്താ കുറിപ്പ്. സമുദായ പാര്‍ട്ടിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നവര്‍ കുറച്ചുകൂടി ജാഗ്രത കാണിച്ചാല്‍ നന്നാകും. ഏറ്റവും ചുരുങ്ങിയത് അവര്‍ അണിയുന്ന വേഷത്തോടെങ്കിലും നീതി കാണിച്ചിരുന്നെങ്കില്‍ എത്ര ഉപകാരമായിരുന്നു
Post Your Comments