ന്യൂഡൽഹി : സ്വാതന്ത്ര്യദിനത്തിൽ ആദ്യമായി രാജ്യത്തെ എല്ലാ പാർട്ടി ഓഫീസുകളിലും ദേശീയ പതാക ഉയർത്താനൊരുങ്ങി സിപിഎം. മുതിർന്ന നേതാവ് സുജൻ ചക്രബർത്തിയാണ് ഈക്കാര്യം പറഞ്ഞത്. പശ്ചിമ ബംഗാളിൽ നിന്നുള്ള മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗമാണ് സുജൻ ചക്രബർത്തി.
അതേസമയം, പാർട്ടി ആദ്യമായാണ് ഇത്തരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് എന്ന വാദം അദ്ദേഹം തള്ളി. നേരത്തെയും പാർട്ടി സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നുവെന്നും എന്നാൽ അത് വ്യത്യസ്ത രീതികളിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : റമീസിന്റെ മരണത്തിനിടയാക്കിയ കാറോടിച്ച അശ്വിന്റെ മരണത്തിൽ പ്രതികരണവുമായി ബന്ധുക്കൾ: മരണം എകെജി ആശുപത്രിയിൽ
അഭിവക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ‘ഈ സ്വാതന്ത്ര്യം വ്യാജമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് സിപിഎം ഈ തീരുമാനമെടുത്തിരിക്കുന്നത്. എന്നാൽ, രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ പാർട്ടി ഓഫീസുകളിൽ ദേശീയ പതാകയും പാർട്ടി പതാകയും ഉയരുമെന്ന് മറ്റൊരു സി.പി.എം നേതാവ് പറഞ്ഞു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പാർട്ടിയുടെ ദേശസ്നേഹത്തെക്കുറിച്ച് പലപ്പോഴും എതിരാളികൾ ചോദ്യമുന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ മാറ്റം എന്നത് ശ്രദ്ധേയമാണ്. പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമാണ് സ്വാതന്ത്ര്യദിനം വിപുലമായി നടത്താൻ തീരുമാനിച്ചത്.
Post Your Comments