ന്യൂഡൽഹി : സംസ്ഥാനത്ത് സ്വർണക്കടത്ത് വർധിച്ചതായി കേന്ദ്രധന സഹമന്ത്രി പങ്കജ് ചൗധരി. കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ നിന്ന് 616 കോടി രൂപ മൂല്യം വരുന്ന 1820.234 കിലോ സ്വർണം പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 3166 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 904 പേർ അറസ്റ്റിലാകുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : ഹൈപ്പോതൈറോയ്ഡിസം ഉണ്ടോ ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
അതിനിടെ, ഒബിസി വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് കൈമാറുന്ന ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. കർഷക പ്രതിഷേധം, പെഗാസസ് ചാരവിവാദം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ കനത്ത പ്രതിഷേധം ഉയർത്തുന്നതിനിടയിലാണ് പ്രതിപക്ഷം ഈ തീരുമാനം എടുത്തത്.
Post Your Comments