Latest NewsNewsIndia

കൊവാക്‌സിനും കോവിഷീല്‍ഡും കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ : പുതിയ പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : കൊവാക്‌സിനും കോവിഷീല്‍ഡും വാക്സീനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ. ഇങ്ങനെയുള്ള മിശ്രിതത്തിന് ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആർ വ്യക്തമാക്കുന്നു. ഈ മിശ്രിതം വൈറസിനെ മെച്ചപ്പെട്ട രീതയില്‍ പ്രതിരോധിക്കുമെന്നും ഐസിഎംആർ അറിയിച്ചു.

Read Also : ബലിതര്‍പ്പണം നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ് 

അതേസമയം കുട്ടികൾക്കുള്ള വാക്സീൻ അടുത്ത വർഷം ആദ്യ പകുതിയിൽ നൽകാനാകുമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പുനെവാല പറഞ്ഞു. കോവോവാക്സീന്‍ ഒക്ടോബറോടെ രാജ്യത്ത് നൽകി തുടങ്ങാനാകുമെന്നും അധർ പുനെവാല അറിയിച്ചു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 491 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 4,27,862 പേർ ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button