KeralaLatest NewsNews

ജുനൈദ് ഫോബിയ പിണറായിയെ പിടികൂടിയിട്ടുണ്ടൊയെന്ന് സംശയമുണ്ട്, ശ്രീജേഷിന് അവാര്‍ഡ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം

പിണറായിയുടെ മത രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകള്‍ക്ക് ശ്രീജേഷിന്റെ നേട്ടങ്ങള്‍ കാണാന്‍ കഴിയുന്നില്ല

തൃശ്ശൂര്‍: ഒളിമ്പിക്‌സിൽ മെഡല്‍ സ്വന്തമാക്കിയ താരങ്ങൾക്ക് പല സംസ്ഥാനങ്ങള്‍ അവാര്‍ഡ് പ്രഖ്യാപിച്ചിട്ടും കേരളം അവാർഡ് പ്രഖ്യാപിക്കാത്തതിൽ വ്യാപക പ്രതിഷേധം. ഒളിമ്പിക്സ് വിജയിയായ ഹോക്കി താരം ശ്രീജേഷിനെ പിണറായി സര്‍ക്കാര്‍ അപമാനിക്കുന്നുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മറ്റ് സംസ്ഥാനങ്ങള്‍ അവാര്‍ഡ് പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി അവാര്‍ഡ് പ്രഖ്യാപിക്കാത്തത് പിണറായി സര്‍ക്കാരിന്റെ മതരാഷ്ട്രീയം കൊണ്ടാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

പിണറായിയുടെ മത രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകള്‍ക്ക് ശ്രീജേഷിന്റെ നേട്ടങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞു. ‘ജുനൈദ് ഫോബിയ പിണറായിയെ പിടികൂടിയിട്ടുണ്ടൊ എന്ന് സംശയമുണ്ട്. ഇസ്രായേലില്‍ മരണപ്പെട്ട ഇടുക്കിയിലെ സൗമ്യയുടെ ഭൗതീക ശരീരത്തോട് മുഖ്യമന്ത്രി മുന്‍പ് അനാദരവ് കാട്ടി, ഫെയ്സ്ബുക് പോസ്റ്റ് പിന്‍വലിച്ച അതേ മതരാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണോ ശ്രീജേഷിന് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ വൈകുന്നത് എന്ന സംശയമുണ്ടെന്നും’ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

read also: പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രം പ്രോട്ടോകോള്‍ ലംഘിച്ചു,ആയിരം തൊഴിലാളികളുടെ വാക്‌സിന്‍ ചെലവ് വഹിക്കണമെന്ന് ജില്ലാകളക്ടര്‍

5 കോടി രൂപ ശ്രീജേഷിന് പാരിതോഷികം നല്‍കണം. സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചില്ലങ്കില്‍ ജനങ്ങളെ സഹകരിപ്പിച്ച്‌ ജനകീയ അവാര്‍ഡ് പ്രഖ്യാപനം സംഘടിപ്പിക്കുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ചെയ്ത പോലെ ശ്രീജേഷിനെ നേരിട്ട് വിളിച്ച്‌ അഭിനന്ദിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button