Latest NewsKeralaNews

പട്ടാപ്പകൽ തുണിക്കടയിൽ മോഷണം: സിസിടിവിയിൽ കുടുങ്ങി മോഷ്ടാക്കൾ

തിരുവനന്തപുരം: പട്ടാപ്പകൽ തുണിക്കടയിൽ മോഷണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കാണ് പോത്തൻകോട് വെഞ്ഞാറമൂട് റോഡിലെ തുണിക്കടയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം മോഷണം നടത്തി കടന്നു കളഞ്ഞത്. മോഷ്ടാക്കളുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Read Also: ‘ടോക്കിയോയില്‍ ചരിത്രം പിറന്നു’: നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഹെൽമറ്റ് ധരിച്ച് കടയിലെത്തിയ സംഘം സെയിൽസ്മാനെ കബളിപ്പിച്ച് കടകളിലെ സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു. കടയിലെ വാച്ചുകളും കണ്ണടകളും ഷർട്ടുകളും സംഘം കവരുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഷർട്ടുകൾ നോക്കാൻ ഒരാൾ നിൽക്കുമ്പോൾ രണ്ടാമനാണ് മോഷണം നടത്തിയത്.

രാത്രി സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഉടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയതായി ഉടമ അറിയിച്ചു.

Read Also: ‘ജന-ഗണ-മന അധിനായക ജയഹേ…’: 13 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സ് വേദിയിൽ മുഴങ്ങി ദേശീയഗാനം: നന്ദി നീരജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button