വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവില്‍ ശരാശരി 1,00,000ത്തിലധികം ആളുകളാണ് അമേരിക്കയില്‍ പ്രതിദിനം രോഗബാധിതരാകുന്നത്. ജൂണ്‍ മാസത്തില്‍ ശരാശരി 11,000 ആളുകള്‍ക്കായിരുന്നു അമേരിക്കയില്‍ രോഗം ബാധിച്ചിരുന്നത്.
കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് അമേരിക്കയില്‍ ആശങ്കയായി വ്യാപിക്കുന്നത്. 9 മാസത്തിന് ശേഷമാണ് അമേരിക്കയില്‍ പ്രതിദിനം രോഗം ബാധിക്കുന്നവരുടെ ശരാശരി എണ്ണം 1 ലക്ഷം കടക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അമേരിക്കയില്‍ പ്രതിദിന രോഗികളുടെ ശരാശരി അവസാനമായി എണ്ണം ആറക്കം കടന്നത്. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ ഇത് 2.50,000 വരെ എത്തിയിരുന്നു.
18 വയസിന് മുകളില്‍ പ്രായമായ 70 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടും രോഗ വ്യാപനം രൂക്ഷമായി തുടരുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി മരണം 270 ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് 500ന് അടുത്തെത്തിയെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
Post Your Comments