Latest NewsNewsWomenInternationalLife Style

ബഹുഭാര്യത്വം, ലെസ്ബിയൻ ഹുക്കപ്പുകൾ: ആഫ്രിക്കൻ സ്ത്രീകളുടെ വൈവിധ്യമാർന്ന ലൈംഗിക ജീവിതമിങ്ങനെ

നാനാ ഡാർക്കോവ സെകിമയുടെ ‘ആഫ്രിക്കൻ സ്ത്രീകളുടെ ലൈംഗിക ജീവിതം’ എന്ന പുസ്തകം ഒരു വിപ്ലവമാണ്. ആഫ്രിക്കൻ സ്ത്രീകളുടെ ലൈംഗിക ജീവിതത്തെ കുറിച്ചും അവരുടെ സ്വാതന്ത്ര്യത്തെ കുറിച്ചും ജീവിതരീതിയെ കുറിച്ചുമാണ് നാനാ തന്റെ പുസ്തകത്തിൽ വിവരിക്കുന്നത്. തന്റെ അനുഭവത്തിലൂടെയും പഠനത്തിലൂടെയുമാണ് നാനാ പുസ്തകമെഴുതിയിരിക്കുന്നത്. ഘാനയില്‍ നിന്നുള്ള ഫെമിനിസ്റ്റ് പ്രവര്‍ത്തകയാണ് നാനാ. ഒരുപാട് യാത്രയുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ പുസ്തകം, പുസ്തകരൂപത്തിൽ പുറത്തിറക്കാൻ നാനാ ഏകദേശം ആറ് വർഷത്തോളം സമയമെടുത്തു. 30 ല്‍ അധികം ആഫ്രിക്കന്‍ സ്ത്രീകള്‍ അവരുടെ ജീവിതം നാനയുടെ പുസ്തകത്തിലൂടെ തുറന്നുപറയുകയാണ്. അതൊരു വിപ്ലവം തന്നെയാണ്. ഇതാദ്യമായാണ് ആഫ്രിക്കൻ യുവതികൾ അവരുടെ ലൈംഗികജീവിതത്തെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും തുറന്നു പറയുന്നത്.

Also Read:ഐ.എസുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നു: കേരളത്തിലെ റിക്രൂട്ടുകളെ കണ്ടെത്തിയത് അബ്ദുള്‍ റഹ്‌മാന്റെ മരുമകൾ അജ്മല?

നാനയുടെ ‘ദി സെക്സ് ലൈവ്സ് ഓഫ് ആഫ്രിക്കൻ വുമൺ’, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെയും പ്രവാസികളിലെയും കുമ്പസാര രഹസ്യം തന്നെയാണ്. സെനഗലിലെ ബഹുഭാര്യത്വത്തിലേക്കും കെയ്റോയിലെ ടോയ്‌ലറ്റുകളിലേക്കും അമേരിക്കയിലെ പോളിമോറസ് ക്ലബുകളിലേക്കും ആവേശകരമായ ലെസ്ബിയൻ ഹുക്കപ്പുകളിലേക്കുമാണ് നാനാ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. ലൈംഗികതയെ കുറിച്ചുള്ള തുറന്നതും സത്യസന്ധവുമായ സംഭാഷണങ്ങൾക്കായി ആഫ്രിക്കൻ സ്ത്രീകൾക്ക് ഒരിടം നൽകുക എന്നതാണ് പുസ്തകത്തിലൂടെ എഴുത്തുകാരി ലക്ഷ്യം വെയ്ക്കുന്നത്. ആ ലക്ഷ്യത്തിൽ അവർ വിജയിച്ചുവെന്ന് തന്നെ പറയാം. 30 തിലധികം സ്ത്രീകളാണ് തങ്ങളുടെ ജീവിതാനുഭവങ്ങൾ തുറന്നു പറയുന്നത്.

ലണ്ടനിലെ ഘാനയിലെ മാതാപിതാക്കൾക്ക് ബഹുഭാര്യത്വ ബന്ധത്തിൽ ജനിച്ചയാളാണ് സെകിമ. ഒരു പുരുഷാധിപത്യ, യാഥാസ്ഥിതിക, കത്തോലിക്കാ ഭരണത്തിനു കീഴിലായിരുന്നു അവർ വളർന്നു വന്നത്. ലൈംഗികതയെ കുറിച്ചുള്ള ഭയമായിരുന്നു മനസ് നിറയെ. തന്റെ കൗമാര കാലത്തിന്റെ അവസാനത്തിൽ സെകിമ പഠനത്തിനായി യുകെയിലേക്ക് പോയി. അവിടെ വെച്ച് ഫെമിനിസ്റ്റ് സാഹിത്യം വായിക്കാൻ തുടങ്ങി. അതോടെ, ലൈംഗികതയുടെ ‘ഭീകര’ വശത്തെ കുറിച്ചുള്ള അബദ്ധധാരണ മാറി. എന്തിലും ഏതിലും ലോകത്ത് സ്ത്രീകൾക്കും സ്ഥാനമുണ്ടെന്നുള്ള ബോധ്യം വന്നു. അങ്ങനെ യുകെയിൽ നിന്നും ഘാനയിലേക്ക് മടങ്ങി. 2009 ൽ, ആഫ്രിക്കൻ സ്ത്രീകളുടെ കിടപ്പുമുറികളിൽ നിന്നുള്ള സാഹസങ്ങൾ എന്ന ബ്ലോഗ് സ്ഥാപിച്ചു. ബ്ലോഗിൽ സ്വന്തം അനുഭവങ്ങളും വ്യക്തിപരമായ കഥകളും പങ്കുവെച്ചു. ഒപ്പം, മറ്റ് സ്ത്രീകളെ ഇതിനായി പ്രോത്സാഹിപ്പിച്ചു.

അങ്ങനെ, ബ്ലോഗ് ഹിറ്റായി, ആഫ്രിക്കൻ സ്ത്രീ അവരുടെ പ്രണയത്തിന്റെയും ശൃംഗാരത്തിന്റെയും കഥകൾ പങ്കുവെച്ചു. പല അംഗീകാരങ്ങളും അവാർഡുകളും നാനായെ തേടിയെത്തി. ഇനിയെന്ത് എന്ന ചോദ്യത്തിൽ നിന്നുമാണ് ആഫ്രിക്കൻ സ്ത്രീകളുടെ ലൈംഗികതയുടെ നല്ലതും മോശവുമായ വശത്തെ കുറിച്ച് ആർക്കും അറിയില്ലെന്നത് തിരിച്ചറിയുന്നത്. ആളുകൾ എപ്പോഴും ആഫ്രിക്കൻ സ്ത്രീകളെ അടിച്ചമർത്തപ്പെട്ടവരോ അല്ലെങ്കിൽ ഗർഭിണികളോ ആണെന്ന് കരുതുന്നു. ഈ ചിന്ത മാറ്റണമെന്ന് ഉറപ്പിച്ചാണ് നാനാ ‘ആഫ്രിക്കൻ സ്ത്രീകളുടെ അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതണം’ എന്ന് തീരുമാനിക്കുന്നത്.

Also Read:കോവിഡ് മാനദണ്ഡം ലംഘിച്ച്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വി​വാ​ഹം: വ​ധു​വിന്റെ പിതാവ് അറസ്​റ്റില്‍

പുസ്തകത്തിലെ അനുഭവങ്ങൾ ഒരു കഥപോലെയാണ്. പരിപാലിക്കപ്പെടാത്തതും ആഹ്ലാദിപ്പിക്കുന്നതും ചില സമയങ്ങളിൽ പ്രകോപിപ്പിക്കുന്നതുമായ അനുഭവങ്ങളാണ് ഓരോ സ്ത്രീകൾക്കും പറയാനുണ്ടായിരുന്നത്. മുപ്പതിലധികം സ്ത്രീകൾ വെളിപ്പെടുത്തിയ അനുഭവങ്ങളിൽ ഏകഭാര്യത്വം, ബഹുഭാര്യത്വം, വിചിത്രം, ട്രാൻസ്ജെൻഡർ, ബ്രഹ്മചാരി കഥകൾ എന്നിവയും ഉൾപ്പെടുന്നു. ഇത് ആഫ്രിക്കൻ സ്ത്രീകളുടെ വൈവിധ്യമാർന്ന ലൈംഗികതയെ വരച്ച് കാട്ടുന്നു. ഒരു പങ്കാളി മാത്രമുള്ള പുരുഷന്റെ മകളായി ജീവിക്കാന്‍ കഴിയുന്നത് മഹാഭാഗ്യമായി കരുതുന്നവരുണ്ട്. ഒരു വീട്ടിൽ ഒരു പുരുഷന്റെ പല ഭാര്യമാരിൽ ഒരാളായി ജീവിക്കേണ്ടി വരുന്നവർ അനേകമാണ്.

(കടപ്പാട്: ദ ഗാർഡിയൻ)

shortlink

Post Your Comments


Back to top button