![](/wp-content/uploads/2021/08/whatsapp_image_2021-08-07_at_10.32.54_pm_800x420.jpeg)
തിരുവനന്തപുരം: ഇന്ത്യൻ അത്ലറ്റ് നീരജ് ചോപ്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന ചരിത്ര നേട്ടമാണ് നീരജ് സ്വന്തമാക്കിയത്. ‘എത്ര മഹത്തായ വിജയം. അത്ലറ്റിക്സില്‍ ഇന്ത്യയ്ക്കായി ആദ്യത്തെ ഒളിമ്ബിക് സ്വര്‍ണ്ണ മെഡല്‍ നേടി നീരജ് ചോപ്ര. രാജ്യം മുഴുവന്‍ ആഹ്ലാദത്തിലാണ്. ഈ ചരിത്ര വിജയത്തിന് നീരജിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഓരോ ഇന്ത്യക്കാരനും പ്രചോദനം നല്‍കി’യെന്നായിരുന്നു മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
Also Read:സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാർഡ്: പ്രഖ്യാപനവുമായി ഹരിയാന
അതേസമയം, നീരജ് ചോപ്രയുടെ സ്വർണ്ണമെഡലിൽ രാജ്യം മുഴുവൻ സന്തോഷത്തിലാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് നീരജ് എറിഞ്ഞു വീഴ്ത്തിയത്. ഇന്ത്യയിലെ 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പാണ് ഇതോടെ സഫലമായത്. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ സ്വർണം നേടിയത്.
Post Your Comments