കോഴിക്കോട്: സ്കൂളിന്റെയും ട്യൂഷന് സെന്ററിന്റെയും ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി നഗ്നതാ പ്രദര്‍ശനം പതിവാകുന്നു. ഏറ്റവും അവസാനം നടന്ന സംഭവത്തിൽ കോഴിക്കോട് മീഞ്ചന്ത ഗവ. ഹൈസ്കൂള്‍, വിശ്വവിദ്യാപീഠം ട്യൂഷന് സെന്റര്‍ എന്നിവയുടെ ഓണ്‍ലൈൻ ക്ലാസിലാണ് നുഴഞ്ഞുകയറ്റമുണ്ടായത്.
കഴിഞ്ഞദിവസമാണ് സംഭവം. ഓണ്‍ലൈന്‍ ക്ലാസ് നടക്കവെ അജ്ഞാതന്‍ നുഴഞ്ഞുകയറി തെറിപറയുകയും നഗ്നതാപ്രദര്‍ശനം നടത്തുകയുമായിരുന്നു. സ്കൂള്‍, ട്യൂഷന് സെന്റര്‍ അധികൃതരുടെ പരാതിയില്‍ പന്നിയങ്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം.
അടുത്തിടെ താമരശ്ശേരിയിലെ സ്കൂളിന്റെ ഓണ്‍ലൈന്‍ ക്ലാസിലും അജ്ഞാതന്‍ നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കിയതിന് കേസെടുത്തിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുകടെ ഗൂഗിള്‍ മീറ്റ്, സൂം ലിങ്കുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതും വാട്സ്ആപ് ഗ്രൂപ്പുകളിലിടുന്നതുമാണ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് അവസരമാവുന്നത് എന്നാണ് പൊലീസ് പറയുന്നത്.
Post Your Comments