Life Style

പ്രോട്ടീന്‍ വേണോ ? എങ്കില്‍ കടല കഴിയ്ക്കൂ

പ്രോട്ടീന്‍ വേണോ ? എങ്കില്‍ കടല കഴിയ്ക്കൂ

പയര്‍ വര്‍ഗ്ഗങ്ങള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അവയില്‍ പ്രധാനിയാണ് കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്്, മാംഗനീസ് എന്നിവ കടലയില്‍ അടങ്ങിയിട്ടുണ്ട്. അവയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.

. ഇരുമ്പിന്റെ സമ്പന്നമായ സ്രോതസായതിനാല്‍ കടലയ്ക്ക് വിളര്‍ച്ച തടയാനും ഊര്‍ജ നില വര്‍ധിപ്പിക്കാനും കഴിയും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും വളരുന്ന കുട്ടികള്‍ക്കും ഇതേറെ നല്ലതാണ്.

. സസ്യാഹാരികള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാനുള്ള നല്ലൊരുപാധിയാണ് കറുത്ത കടല. ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുളളതിനാല്‍ ദഹനസംബന്ധമായ അസുഖങ്ങളെ തടയുന്നു. ഫൈബര്‍ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

. കടലയില്‍ ഉയര്‍ന്ന ഫൈബര്‍, ആന്റിഓക്‌സിഡന്റ്, ഫൈബര്‍, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ദിവസവും 3/4 കപ്പ് വെളള കടല കഴിക്കുന്നത് എല്‍.ഡി.എല്‍. കൊളസ്‌ട്രോളും മൊത്തത്തിലുളള കൊളസ്‌ട്രോള്‍ ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാന്‍ സഹായിക്കുന്നു.

. മുഖം വൃത്തിയാക്കാന്‍ കറുത്ത കടല ഉപയോഗിക്കാം. കടല പേസ്റ്റ് മഞ്ഞളില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. 15 മിനിറ്റ് മുഖത്ത് സൂക്ഷിച്ചശേഷം തണുത്ത വെളളത്തില്‍ മുഖം കഴുകുക. വാര്‍ധക്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാടുകള്‍ കുറയ്ക്കാനും മുഖം തിളങ്ങാനും സഹായിക്കുന്നു.

. കടലയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ പതുക്കെ ദഹിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുകയും അതുവഴി ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

. ചര്‍മ്മത്തിനും ഏറെ നല്ലതാണ് കറുത്ത കടല. ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പോരാടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button