ന്യൂഡല്‍ഹി: ജോണ്‍സണ്‍ & ജോണ്‍സന്റെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. സിംഗിള്‍ ഡോസ് വാക്‌സിനാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ചിരിക്കുന്നത്.
ജോണ്സണ് & ജോണ്‍സന്റെ വാക്‌സിന് കൂടി അനുമതി ലഭിച്ചതോടെ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്‌സിനുകളുടെ എണ്ണം അഞ്ചായി. കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാകുന്നതോടെ കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടം കൂടുതല്‍ ശക്തമാകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിന്റെ വരവോടെ രാജ്യത്തെ വാക്‌സിനേഷന് വേഗം കൂടും. ഒറ്റ ഡോസ് ആയതിനാല്‍ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍, കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക്, മൊഡേണ എന്നീ വാക്‌സിനുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.
Post Your Comments