KeralaLatest NewsNews

തീവ്രന്യൂന മര്‍ദ്ദം രൂപം കൊള്ളുമെന്ന് മുന്നറിയിപ്പ് : വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത

കോഴിക്കോട്: സംസ്ഥാനത്ത് വരാനിരിക്കുന്നത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് 19 ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവാസ്ഥ നീരീക്ഷകര്‍ പറഞ്ഞു.

തെക്കു കിഴക്കന്‍ ബംഗ്ലാദേശിനു മുകളിലായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം കാലവര്‍ഷം പടിഞ്ഞാറന്‍ തീരത്ത് സജീവമായി തുടരും. കേരളത്തില്‍ വടക്കന്‍ ജില്ലകളിലൊഴികെ കാറ്റിന്റെ ഗതിയില്‍ വ്യതിയാനമുണ്ട്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ ഏറെ നേരം നീണ്ടു നില്‍ക്കാതെ ദിവസം രണ്ടോ മൂന്നോ തവണ പെയ്യും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ഈ കാലയളവില്‍ കൂടുതല്‍ മഴ സാധ്യത. മധ്യ കേരളത്തിലും തീരദേശത്തും കിഴക്കന്‍ മേഖലയിലും അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കും.

മധ്യ കേരളത്തിലെ തൃശൂര്‍, എറണാകുളം, ഇടുക്കി, തെക്കന്‍ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും സാമാന രീതിയില്‍ മഴ പ്രതീക്ഷിക്കണം. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ താരതമ്യേന മഴ കുറവാകും. ഇടത്തരം മഴയോ ചാറ്റല്‍ മഴയോ പ്രതീക്ഷിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button