തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് 19 ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവാസ്ഥ നീരീക്ഷകര്‍ പറഞ്ഞു. തീരമേഖലകളിൽ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമനത്തിനും സാധ്യതയുണ്ട്. അതേ സമയം മൽസ്യബന്ധനത്തിനും കടലിൽ പോകുന്നതിനും വിലക്കില്ല.
തെക്കു കിഴക്കന്‍ ബംഗ്ലാദേശിനു മുകളിലായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം കാലവര്‍ഷം പടിഞ്ഞാറന്‍ തീരത്ത് സജീവമായി തുടരും. കേരളത്തില്‍ വടക്കന്‍ ജില്ലകളിലൊഴികെ കാറ്റിന്റെ ഗതിയില്‍ വ്യതിയാനമുണ്ട്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ ഏറെ നേരം നീണ്ടു നില്‍ക്കാതെ ദിവസം രണ്ടോ മൂന്നോ തവണ പെയ്യും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ഈ കാലയളവില്‍ കൂടുതല്‍ മഴ സാധ്യത. മധ്യ കേരളത്തിലും തീരദേശത്തും കിഴക്കന്‍ മേഖലയിലും അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കും.
Post Your Comments