അഞ്‍ജു പാർവതി പ്രഭീഷ്
നാദിർഷയുടെ വിവാദമായ സിനിമാപേരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച എന്നാൽ ആ സിനിമാപേരിനെതിരെ വിമർശനം ഉന്നയിച്ച പി.സി ജോർജിനെ പോലുള്ളവരെ പൊങ്കാലയിടുന്ന ജിഹാദി – സുഡുക്കളും ഫേക്ക് സെക്ക്യൂലറിസ്റ്റുകളും പ്ലീസ് കം ഓൺ സ്റ്റേജ്. തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധിക്കുന്ന, സാമുഹിക മാധ്യമമായ ട്വിറ്ററില്‍ ‘ബാന്‍ നെറ്റ്ഫ്ലിക്സ്’ ക്യാമ്പയിൻ ആരംഭിച്ച മതമൗലികവാദികളെ പള്ളിലച്ചന്മാരെ മര്യാദ പഠിപ്പിച്ച പോലെ നമുക്ക് മര്യാദ പഠിപ്പിക്കേണ്ടേ ?
ഈശോ നോട്ട് ഫ്രം ദ ബൈബിൾ എന്ന പേരിനോട് ഐക്യപ്പെട്ട് ഒരു പേരിലെന്തിരിക്കുന്നുവെന്നു ചോദിച്ചപോലെ, സിനിമ ഇറങ്ങി അതിനുള്ളിൽ blasphemy ഉണ്ടോയെന്നു നോക്കിയിട്ട് വിമർശിച്ചാൽ പോലെ എന്നു പറഞ്ഞതുപോലെയുള്ള സെയിം നരേഷൻ ഇവിടെയും അപ്ലൈ ചെയ്യണ്ടേ ? സിനിമ എന്നത് വെറുമൊരു കലാരൂപമായി കണ്ടാൽ പോരേയെന്ന നിഷ്കളങ്ക ചോദ്യം നവരസയ്ക്കും നമുക്ക് ബാധകമാക്കണ്ടേ ?
നാദിർഷ എന്ന സംവിധായകന് നിങ്ങൾ ഉദാരമായി നല്കിയ അതേ ആവിഷ്കാരസ്വാതന്ത്ര്യം മണിരത്നം എന്ന സംവിധായകനും കല്‌പിച്ചരുളി കൊടുക്കണ്ടേ ? വേണ്ടേ ? അങ്ങനെ കൊടുക്കുമായിരിക്കും അല്ലേ ?അങ്ങനെ കൊടുത്ത ചരിത്രമുണ്ടായതുകൊണ്ടല്ലേ കുഞ്ഞുമുഹമ്മദിന്റെ കഥയിലെ കഥാപാത്രത്തെ ചോദ്യപേപ്പറിൽ ഇട്ടതിന് ജോസഫ് മാഷിന് പട്ടും വളയും നല്കിയത്. വിശ്വരൂപം എന്ന ചലച്ചിത്രത്തെ ചൊല്ലി ഇവിടെ പ്രശ്നമേ ഉണ്ടാവാതിരുന്നത്. മേമുണ്ട ഹൈസ്ക്കൂളിലെ കുട്ടികൾക്ക് കിത്താബ് എന്ന നാടകം യുവജനോത്സവവേദിയിൽ കളിച്ച് കയ്യടി നേടി സമ്മാനം വാങ്ങി പോകുവാൻ കഴിഞ്ഞത്.
മലപ്പുറത്തെ പെൺകുട്ടികളുടെ ഫ്ലാഷ്മോബിനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തു വന്ന ആർ.ജെയ്ക്ക് സൂരജിന് അഭിനന്ദനവർഷമുണ്ടായത്. പവിത്രൻ തീക്കുനിയെന്ന കവിക്ക് പർദ്ദയെന്ന കവിത എഴുതിയപ്പോൾ അവാർഡും ഫലകവും ലഭിച്ചത്. അണ്ടർ മൈ ബുർക്ക എന്ന സിനിമ നൂറു ദിവസം തകർത്തോടിയത്. ഫാസിസത്തിനെതിരെ 24 x 7 പടപൊരുതുന്ന ഹൈന്ദവ ആചാരങ്ങളെ നഖശിഖാന്തം എതിർക്കാൻ മുന്നിൽ നില്ക്കുന്ന പാത്രിയാർക്കീസുകാരായ പാറോതിയും സിദ്ധാർത്ഥും ഉള്ള സിനിമ എന്ന കൺസിഡറേഷനെങ്കിലും കാണിക്കാമായിരുന്നു ഇസ്ലാമിസ്റ്റുകൾക്ക്. കിതാബിലെ ഒരു വരി പരസ്യത്തിനായി ഉപയോഗിച്ചാൽ പോലും തലവെട്ടും ബഹിഷ്കരണവുമായി കളം നിറയുന്ന ഇതേ ടീംസാണ് നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ് ലൈനു കൈയ്യടിച്ച് പ്രോത്സാഹനം നടത്തുന്നത് എന്നിടത്താണ് ഐറണി സ്വന്തമായിട്ടിറങ്ങി കിണറ്റിൽ ചാടുന്നത്.
Post Your Comments