കൊച്ചി: ചന്ദ്രികയിലെ കള്ളപ്പണ വിവാദങ്ങളിൽ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് രംഗത്ത് വന്ന മുൻ മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈന്‍ അലിയും കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതോടെ, മുസ്ലിം ലീഗില്‍ ആഭ്യന്തര കലഹം രൂക്ഷമാകുകയാണെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. ഇതിനിടയിൽ മുസ്ലിം ലീഗിനെതിരെ എം എൽ എ പി.വി അൻവർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. വര്‍ഗ്ഗീയ ലീഗ് ആണെന്നും സമുദായത്തെ തിന്ന് കൊഴുത്ത് ജീവിക്കുന്ന കൊള്ളസംഘമാണെന്നുമായിരുന്നു അൻവറിന്റെ പ്രതികരണം.
ഇപ്പോഴിതാ, വിഷയത്തിൽ സമാന അഭിപ്രായമാണ് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരിയും നടത്തുന്നത്. ഒരു സമുദായത്തെ തിന്ന് തടിച്ച് കൊഴുത്ത പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് ജസ്ല ഫേസ്‌ബുക്കിൽ കുറിച്ചു. ‘ഒരു സമുദായത്തെ തിന്ന് തടിച്ച് കൊഴുത്ത പ്രസ്ഥാനമാണ് മുസ്ലീം ലീഗെന്ന് പണ്ടെ നമ്മള് പറഞ്ഞതാ. വര്‍ഗ്ഗീയ ലീഗ്. തട്ടിപ്പ് ലീഗ്’ എന്നായിരുന്നു ജസ്ലയുടെ പ്രതികരണം. കുഞ്ഞാലിക്കുട്ടി – ജലീൽ പോരിൽ പ്രതികരിക്കുകയായിരുന്നു ജസ്ല.
അതേസമയം, ലീഗിനെതിരെയും കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ച മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ചന്ദ്രികയിലെ ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിന് വീഴ്ച സംഭവിച്ചതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നാല്‍പതുവര്‍ഷമായി പണം കൈകാര്യം ചെയ്യുന്നത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. എന്നാല്‍ വിവാദം വന്നപ്പോൾ ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments