Latest NewsNewsIndia

‘രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു’: ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ടോക്കിയോ: ഒളിംപിക്‌സിൽ വനിത ഹോക്കിയിൽ വെങ്കലത്തിന് വേണ്ടിയുള്ള മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ വനിത ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടീം അംഗങ്ങളുമായി അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടു. നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ടീമിന് ആശ്വാസം പകർന്നു കൊണ്ട് പ്രധാനമന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചത്.

Read Also: വെങ്കല മെഡല്‍ നേടിയത് പുരുഷ ഹോക്കി ടീം, വനിതാ ടീമിനെ അഭിനന്ദിച്ച് ഫര്‍ഹാന്‍ അക്തര്‍: സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ

ടീമിലെ എല്ലാ കളിക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ ആറു കൊല്ലത്തോളം ചീന്തിയ വിയർപ്പ് കോടിക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ‘എല്ലാ കളിക്കാർക്കും കോച്ചിനും അഭിനന്ദനം അറിയിക്കുന്നു. നിങ്ങൾ കരയുന്നത് നിർത്തു. നിങ്ങൾ കരയുന്നത് എനിക്ക് കേൾക്കാം, രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. ഭാവിയിലും നല്ലത് നൽകാൻ നിങ്ങൾക്ക് സാധിക്കട്ടെയെന്നും’ അദ്ദേഹം ആശംസിച്ചു.

മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ പ്രധാനമന്ത്രി പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു. ടീമിന്റെ ക്യാപ്റ്റൻ റാണി റാംപാലിനോട് പ്രധാനമന്ത്രി പ്രത്യേക അന്വേഷണം അറിയിച്ചു.

Read Also: ജലീൽ പൊട്ടിച്ച വെടി ലീഗിന് തലവേദനയാകുമോ?: കുഞ്ഞാലിക്കുട്ടി-തങ്ങൾ പോര് അണികളിലേക്കും വിശ്വാസികളിലേക്കും പടരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button