ലക്‌നൗ: സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഖാലിസ്താന്‍ ഭീകരരുടെ ഭീഷണി. ഖാലിസ്താന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസാണ് യോഗിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.
+6478079192 എന്ന ഇന്റര്‍നാഷണല്‍ നമ്പറില്‍ നിന്നാണ് യുപി പോലീസിന് ശബ്ദ ശന്ദേശം ലഭിച്ചത്. സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്‌വന്ദ് സിംഗ് പന്നുവിന്റെ പേരിലാണ് സന്ദേശമെത്തിയത്. സഹറാന്‍പൂര്‍ മുതല്‍ റാംപൂര്‍ വരെയുള്ള പശ്ചിമ യുപി പിടിച്ചെടുക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മൊബൈല്‍ നമ്പറും ഭീഷണി സന്ദേശത്തിന്റെ വിശ്വാസ്യതയും പരിശോധിച്ച് വരികയാണെന്നും ഉത്തര്‍പ്രദേശ് എഡിജി പ്രശാന്ത് കുമാര്‍ അറിയിച്ചു.
അതേസമയം, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെയും ഖാലിസ്താന്‍ ഭീകരര്‍ സമാനമായ ഭീഷണി മുഴക്കിയിരുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രിയെ ദേശീയ പതാക ഉയര്‍ത്താന്‍ സംഘടന അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഗുര്‍പത്‌വന്ദ് സിംഗ് പന്നുവിന്റെ പേരില്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോണ്‍ വന്നത്. ഹിമാചല്‍ പ്രദേശ് പഞ്ചാബിന്റെ ഭാഗമാണെന്നും പഞ്ചാബിനെ സ്വതന്ത്രമാക്കിയാല്‍ അടുത്ത ലക്ഷ്യം ഹിമാചല്‍ പ്രദേശ് ആണെന്നുമായിരുന്നു ഭീഷണി.
Post Your Comments