ലക്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്. രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ നേതാവാണെന്ന് വിശ്വസിക്കുന്നത് അദ്ദേഹം മാത്രമാണെന്ന് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം രാഹുലിനെതിരെ രംഗത്തെത്തിയത്.
Also Read:ഖേൽരത്ന പുരസ്കാരത്തിന്റെ പേര് മാറ്റി: പരമോന്നത കായിക ബഹുമതിക്ക് പുതിയ പേര്, ഇനി അറിയപ്പെടുക ഇങ്ങനെ
‘രാജ്യത്തിന്റെ നേതാവാണെന്ന് രാഹുല്‍ സ്വയം വിശ്വസിക്കുന്നു. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ നേതാവാണ്. സോണിയ ഗാന്ധിയാണ് ഇതിന്റെ എല്ലാം മേല്‍നോട്ടം വഹിക്കുന്നത്. രാജാവിന്റെ മകനെയും രാജാവ് എന്ന് വിളിക്കുമോയെന്ന് എനിക്ക് ആരെങ്കിലും ഒന്ന് പറഞ്ഞ് തരണം. ഗാന്ധി കുടുംബം പാര്‍ട്ടിയെ അവരുടെ സമ്രാജ്യമായാണ് കാണുന്നത്’ – സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.
ബിജെപിയ്ക്ക് വേണ്ടി ഇന്ന് പ്രവര്‍ത്തിക്കുന്നവര്‍ നാളെയുടെ നരേന്ദ്ര മോദിയും യോഗി ആദിത്യനാഥുമാണെന്ന് സ്വതന്ത്ര ദേവ് സിംഗ് അഭിപ്രായപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകരോട് പോസ്റ്ററുകള്‍ പതിപ്പിക്കാനും മുദ്രാവാക്യം വിളിക്കാനും ഉത്തരവിടുന്നവരല്ല ബിജെപി നേതാക്കള്‍ എന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതുതന്നെയാണെന്നും വ്യക്തമാക്കി.
Post Your Comments