ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ വെങ്കലത്തിന് വേണ്ടിയുള്ള മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ആശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്രമോദി. വെങ്കലപ്പോരാട്ടത്തില്‍ ബ്രിട്ടനോട് 3-4നാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.
‘ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്, ചില പ്രയത്നങ്ങൾ എല്ലായ്പ്പോഴും അസാധാരണമായ വിധി നമുക്ക് സമ്മാനിക്കും.ചിലതിൽ വിജയിക്കും, ചിലത് നഷ്ടപ്പെടും. നിങ്ങളാണ് ഞങ്ങളുടെ സമ്പത്ത്. ലോക കായിക വേദിയിൽ ഇന്ത്യയുടെ പേരെത്തിച്ച അഭിമാനമാണ് നിങ്ങൾ’, പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/PMOIndiaReportCard/posts/4508807959178858
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നതിന് ഒടുവിലാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി സമ്മതിച്ചത്. മത്സരം തുടങ്ങി രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തിലെ ഇരട്ട ഗോളുകളുമായി ബ്രിട്ടന്‍ മുന്നിലെത്തി. എന്നാല്‍ ഡബിളടിച്ച് ഗുര്‍ജിത് കൗര്‍ ഇന്ത്യയെ ഒപ്പമെത്തിച്ചു. പിന്നാലെ വന്ദന കത്താരിയയിലൂടെ മൂന്നാം ഗോളും നേടി ഇന്ത്യ ലീഡെടുത്തു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ 3-3ന് സമനില പിടിച്ചതോടെ അവസാന ക്വാര്‍ട്ടര്‍ നിര്‍ണായകമായി.
Post Your Comments