Latest NewsKeralaIndiaNewsInternational

ജിഹാദിന് വേണ്ടി യുവാക്കളെ തീവ്രവാദികളാക്കുക എന്ന ലക്ഷ്യവുമായി സംഘങ്ങൾ: ബംഗളുരുവിൽ യുവതി, കേരളത്തിൽ മുഹമ്മദ് അമീന്‍

ന്യൂഡൽഹി: കേരളത്തിലുള്ളവർക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ കേന്ദ്രം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ നിലപാടിൽ ആശങ്കയുമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ കേരളം തീവ്രവാദ സംഘടനകളുടെ ശക്തി കേന്ദ്രമായി മാറുന്നുവെന്ന റിപ്പോർട്ടുകൾ ഒന്നിന് പുറമെ ഓരോന്നായി പുറത്തുവരുമ്പോഴും സംസ്ഥാന സർക്കാർ മൗനം ആചരിക്കുകയാണ്. വിഷയത്തിൽ ഇടപെടാൻ സർക്കാരോ നിലപാട് അറിയിക്കാൻ സർക്കാർ വൃത്തങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല.

കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ബെംഗ്ലൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത സംഘത്തിലെ മുഖ്യസൂത്രധാര ദീപ്തി മര്‍ലയെന്ന യുവതിയാണ്. സായുധ ജിഹാദിന് വേണ്ടി യുവാക്കളെ തീവ്രവാദികളാക്കുക, ഐഎസിനായി ഫണ്ട് സമാഹരിക്കുക, നേതാക്കളെയും മാധ്യമ പ്രവർത്തകരെയും ലക്ഷ്യം വച്ചുള്ള കൊലപാതകം ആസൂത്രണം ചെയ്യുക എന്നിവയ്ക്ക് ആളെ കണ്ടെത്തുക എന്നതായിരുന്നു ബംഗളൂരുവിലെ സംഘത്തിന് ഐ എസ് നൽകിയ നിർദേശങ്ങൾ. ഇത്തരം ഭീകരപ്രവർത്തനങ്ങൾക്കായി ഇവർ തിരഞ്ഞെടുക്കുന്നത് യുവതീ യുവാക്കളെ ആണ്. നേരിട്ട് റിക്രൂട്ട്മെന്റ് നടത്തുകയും പണം നൽകി ആളുകളെ പ്രലോഭിപ്പിച്ചും മതം മാറ്റി കൂടെ ചേർക്കുക എന്നതായിരുന്നു ഇവരുടെ പദ്ധതി. ഇതിനെല്ലാം നേതൃത്വം നൽകിയത് ദീപ്തി മര്‍ലയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.

Also Read:ഇന്ത്യയുടെ ബോളിംഗ് പ്രകടനത്തിൽ അതിശയിക്കാനൊന്നുമില്ല: ട്രെസ്‌കോത്തിക്ക്

കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ബെംഗ്ലൂരുവില്‍ നിന്ന് ദീപ്തി മര്‍ലയുടെ കൂടെ സഹായികളായി പ്രവർത്തിച്ചിരുന്ന മറ്റ് രണ്ട പേരെ കൂടെ പോലീസ് അറസ്റ്റ് ചെയ്തു. ഹമ്മീദ്, ഹസ്സന്‍ എന്നിവരെ ജമ്മുവില്‍ നിന്നും അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതായും തീവ്രവാദ സംഘടനകൾക്കായി പണം സ്വരൂപിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

സമാന പദ്ധതിയായിരുന്നു മലയാളി മുഹമ്മദ് അമീൻ എന്ന അബു യഹിയയ്ക്കും ഉണ്ടായിരുന്നത്. സമൂഹമാധ്യമങ്ങളായ ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ് എന്നിവയിലൂടെ ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചാണ് ഇവർ യുവാക്കളെ ലക്ഷ്യമിട്ടത്. ഐഎസിന്റെ ഇന്ത്യൻ ഘടകം രൂപീകരിക്കുക എന്നതായിരുന്നു ഇത്തരം ചെറിയ ചെറിയ സംഘങ്ങൾ വഴി തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി പലയിടങ്ങളിൽ നിന്നും ആളുകളെ കണ്ടെത്തി, അവർക്ക് ഒരു ഏരിയ തന്നെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ട് യുവാക്കളെ ആകർഷിക്കുക എന്നതായിരുന്നു ഐ എസ് നൽകിയിരിക്കുന്ന പ്രധാന ജോലിയെന്നാണ് റിപ്പോർട്ടുകൾ.

Also Read:സർക്കാരിന്റെ ഓണക്കിറ്റില്‍ നിന്ന് കശുവണ്ടി പരിപ്പ് പുറത്ത് : പകരം കായമോ പുളിയോ ഉൾപ്പെടുത്തിയേക്കും

കശ്മീർ, കർണാടക എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ 4 പേർ കഴിഞ്ഞ മാസങ്ങളിൽ കേരളത്തിലടക്കം പല തവണ പോയതായാണു വിവരം. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന അമീൻ പിന്നീട് ഇന്ത്യയിലേക്കു മടങ്ങിയെത്തി. അമീന്റെ പദ്ധതികളായിരുന്നു മറ്റ് സംസ്ഥാനങ്ങളിലും നടപ്പിലാക്കി വന്നിരുന്നത്. ഇയാൾക്ക് ഐ എസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കശ്മീർ സന്ദർശിച്ച അമീൻ അവിടെയുള്ള മുഹമ്മദ് വഖാർ ലോൺ (വിൽസൺ കശ്മീരി) എന്നയാൾക്കൊപ്പം ഭീകരപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരിച്ചു. യുവാക്കളെ ആകർഷിച്ച് ഐ എസിൽ ചേർക്കുന്നതിനായി ഇയാൾ പലവട്ടം കേരളത്തിലെത്തി. 2016 ൽ കാസർകോട് തൃക്കരിപ്പൂർ പടന്നയിലെ ഷിയാസും ഭാര്യ അജ്മലയും ഒന്നര വയസ്സുണ്ടായിരുന്ന മകനും അടക്കം 12 പേർ സിറിയയിലെത്തി ഐഎസിൽ ചേർന്നതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നിലും അമീൻ ആണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

‘കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. ഇവിടുത്തെ ആളുകൾ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്ടേഴ്സ്, എൻജിനീയേഴ്സ്. അവർക്ക് ഈ ടൈപ്പ് ആളെ വേണം’, സ്ഥാനമൊഴിയുന്നതിനു മുമ്പ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഒരു ദൃശ്യമാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ ഈ വാക്കുകൾ വീണ്ടും അടിവരയിടുന്നതാണ് പുതിയ ഓരോ കേസുകളും. തീവ്രവാദ സംഘത്തിലെ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനൊപ്പം കേരളത്തിലേക്ക് ആയുധങ്ങൾ കടത്തിയിട്ടുണ്ടെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടും ഗൗരവമേറിയതാണ്. ഇതുസംബന്ധിച്ച തെളിവുകൾ വരെ ഇന്റലിജൻസിന്റെ പക്കലുണ്ട്.

Also Read:പരാജയത്തിൽ പൊട്ടിക്കരഞ്ഞ വനിതാ ഹോക്കി ടീമിന് ആശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തില്‍ നിന്ന് ഐസിസ് റിക്രൂട്ട്‌മെന്റ് നടത്തിയ സംഭവത്തിൽ അഞ്ച് പേർ എന്‍.ഐ.എയുടെ പിടിയിലായ സംഭവം കേരള മാധ്യമങ്ങളോ രാഷ്ട്രീയ നേതാക്കളോ അറിഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ. കേരളത്തിലേയ്ക്ക് ഭീകരര്‍ സ്ലീപ്പര്‍ സെല്ലുകള്‍ വഴി ആയുധങ്ങള്‍ എത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. കോഴിക്കോടും മലപ്പുറവും അടക്കമുള്ള ജില്ലകളില്‍ സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു. ഇതിന് പിന്നില്‍ പാക് ചാര സംഘടനയാണെന്നാണ് സൂചന. കേരളത്തിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്ന സംഘങ്ങളെല്ലാം ഭീകര സംഘടനകളുടെ ഭാഗമായിട്ടുള്ളവരാണ്. മത്സ്യവുമായി എത്തുന്ന വാഹനങ്ങളില്‍ പോലും ആയുധങ്ങള്‍ കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എല്ലാ അത്യാധുനിക ആയുധങ്ങളും കേരളത്തിലേക്ക് കടത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

കേരളത്തിലും പാക് ചാരസംഘടനയായ ഐ.എസ് സജീവമാണെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ നിഗമനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് കേരളത്തെ ഉപയോഗിക്കുന്നത്. പാകിസ്ഥാൻ, ചൈന, ബംഗ്ളാദേശ് എന്നിവടങ്ങളിൽ നിന്നും കോളുകൾ വന്നതായി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിനു അറസ്റ്റിലായ ഇബ്രാഹിം പുല്ലാട്ടിൽ പോലീസിനോട് വെളിപ്പെടുത്തി. പാകിസ്ഥാന് മാത്രം ഇബ്രാഹിം വിറ്റത് 64 റൂട്ട് ആണ്. പാകിസ്ഥാന് സഹായം ചെയ്തു നൽകിയതിന് പ്രതിഫലമായി ലഭിച്ചത് 20 ലക്ഷമാണെന്നും പ്രതി സമ്മതിച്ചു.

Also Read:‘താരക പെണ്ണാളേ..’ പാടി മലയാളികളെ ഒന്നടങ്കം കൂടെ പാടിച്ച ആൾ ഇനിയില്ല, നാടന്‍പാട്ട് കലാകാരന്‍ പിഎസ് ബാനര്‍ജി …

ഇബ്രാഹിമിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇത്തരം നിരവധി എക്സ്ചേഞ്ചുകളാണ് പ്രവർത്തിപ്പിച്ച് പോന്നിരുന്നത്. തീവ്രവാദം ഉള്‍പ്പടെയുള്ള രാജ്യാന്തര സംഘങ്ങള്‍ക്ക് വേണ്ടിയാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിവന്നതെന്ന് സൂചന. ഇബ്രാഹിം പാകിസ്ഥാന്‍കാരുമായി നടത്തിയ ചാറ്റിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോടിനു പുറമെ തൃശൂരും സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്.

സമീപകാലത്ത് ഇസ്ളാംമതം സ്വീകരിച്ച ചില യുവതീയുവാക്കൾ കൂട്ടമായി തീവ്രവാദത്തിൽ ആകൃഷ്ടരായി ഐസിസിൽ ചേർന്നതോടെയാണ് കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആഗോള ഇസ്ളാമിക തീവ്രവാദവുമായുള്ള ബന്ധം മറനീക്കി പുറത്തുവന്നത്. വേരുകൾ ഇനിയും ആഴത്തിൽ കേരള മണ്ണിൽ ഉണ്ടെന്ന വിശ്വാസത്തിലാണ് അന്വേഷണ ഏജൻസികൾ. അവരുടെ നിരന്തരമായ പരിശ്രമവും പരിശോധനകളുമാണ് ആയുധക്കടത്തും തീവ്രവാദത്തിനു കൂട്ടുനിൽക്കുന്ന ഇബ്രാഹിമിനെ പോലുള്ളവരെയും കണ്ടെത്താൻ സാധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button