Latest NewsNewsIndia

ദക്ഷിണേന്ത്യ താവളമാക്കി ഐഎസ് ഭീകരര്‍: രണ്ട് പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

ബംഗളൂരു: ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിയില്‍. കര്‍ണാടകയിലെ ഭട്കലില്‍ നിന്നും രണ്ട് ഐഎസ് ഭീകരരെ എന്‍ഐഎ പിടികൂടി. എന്‍ഐഎയും സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ പിടിയിലായത്.

Also Read: ഖേല്‍ രത്‌ന പുരസ്‌കാരത്തിന്  മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരു നല്‍കിയതിനു പിന്നില്‍ കാവിവത്ക്കരണം : കൊടിക്കുന്നില്‍ സുരേഷ്

അബു ഹാജിര്‍ അല്‍ ബാദ്രി, അമീന്‍ ഷുഹൈബ് എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്. ഐഎസ് സംഘടനയിലെ പ്രധാനിയാണ് അബു ഹാജിര്‍ അല്‍ ബാദ്രി എന്നാണ് വിവരം. 2020 ഏപ്രില്‍ മുതല്‍ ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു. ‘വോയിസ് ഓഫ് ഹിന്ദ്’ എന്ന ഓണ്‍ലൈന്‍ മാഗസിനിലൂടെ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഇയാള്‍ ഭീകരര്‍ക്ക് ആവശ്യമായ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു.

സിറിയയിലെ ഐഎസ് നേതാക്കളുമായി അല്‍ ബാദ്രി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാകിസ്താനിലോ അഫ്ഗാനിസ്താനിലോ ആണെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാള്‍ ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്. ജൂലൈ 11ന് അറസ്റ്റിലായ ഉമര്‍ നിസാര്‍ എന്ന ഭീകരനില്‍ നിന്നാണ് അബു ഹാജിര്‍ അല്‍ ബാദ്രിയെ കുറിച്ച് എന്‍ഐഎയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button