KeralaLatest NewsNewsIndia

കേന്ദ്ര ആനുകൂല്യങ്ങളും പദ്ധതികളുടെ വിഹിതവും ഇനിമുതൽ നേരിട്ട് ബാങ്കിലേക്ക് : സംസ്ഥാന ഖജനാവിൽ എത്താതെ പോകുന്നത് കോടികൾ

തൃ​ശൂ​ര്‍: നേ​ര​ത്തെ ട്ര​ഷ​റി​യി​ല്‍ പ​ല ഗ​ഡു​ക്ക​ളാ​യി എ​ത്തു​മാ​യി​രു​ന്ന കേന്ദ്ര ആനുകൂല്യങ്ങളും പദ്ധതികളുടെ വിഹിതവും ഇനിമുതൽ നേരിട്ട് ബാങ്കിലേക്ക് എത്തും. പ​ണ​മാ​യി മു​ത​ല്‍​ക്കൂ​ട്ടാ​വു​മാ​യി​രു​ന്ന ഈ ​തു​ക ല​ഭി​ക്കാ​​താ​യ​തോ​ടെ ക​ടു​ത്ത പ​ണ​ച്ചു​രു​ക്ക​ത്തി​ലാ​ണ്​ സം​സ്​​ഥാ​ന ഖ​ജ​നാ​വ്. ഗു​ണ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ ആ​നു​കൂ​ല്യം നേ​രി​​ട്ടെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ സം​സ്​​ഥാ​ന ട്ര​ഷ​റി​യി​ലെ​ത്താ​തെ പോ​കു​ന്ന​ത്​ പ്ര​തി​വ​ര്‍​ഷം 8000 കോ​ടി​യോ​ളം രൂ​പയാണെന്നാണ് റിപ്പോർട്ട്.

Read Also : ജലജീവന്‍ മിഷന്‍ പദ്ധതി : കേരളത്തിലെ നാല് ലക്ഷം വീടുകളിൽ സൗജന്യമായി കുടിവെള്ളം എത്തിച്ച് കേന്ദ്രസര്‍ക്കാര്‍ 

പു​തു​ത​ല​മു​റ സ്വ​കാ​ര്യ​ബാ​ങ്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അം​ഗ​ങ്ങ​ളാ​യ നാ​ഷ​ന​ല്‍ പേ​യ്മെന്‍റ്​​സ്​ കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യി​ലെ (എ​ന്‍.​പി.​സി.​ഐ) ബാ​ങ്ക്​ ശൃം​ഖ​ല​ക​ള്‍ വ​ഴി മാ​ത്ര​മേ ധ​ന ഇ​ട​പാ​ടു​ക​ള്‍ പാ​ടൂ​വെ​ന്ന്​ കേ​ന്ദ്ര ധ​ന​ക​മീ​ഷ​ന്‍ നി​ഷ്​​ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്. വ​ന്‍​ചാ​ക​ര മു​ന്നി​ല്‍​ക​ണ്ട്​ ബാ​ങ്കു​കാ​ര്‍ ത​ദ്ദേ​ശ​സ്​​ഥാ​പ​ന ത​ല​ത്തി​ലും നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി ത​ല​ത്തി​ലും അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​ന്‍ ഓ​ഫി​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. അ​ക്കൗ​ണ്ടി​ല്‍ നി​ന്ന്​ നി​ശ്​​ചി​ത സ​മ​യ​ത്തി​ന​കം ഗു​ണ​ഭോ​ക്​​താ​വി​ന്​ തു​ക കൈ​മാ​റി​യി​ല്ലെ​ങ്കി​ല്‍ പ്ര​തി​ദി​ന​ക്ക​ണ​ക്കി​ല്‍ സം​സ്​​ഥാ​ന​ത്തി​ന്​ പി​ഴ​പ്പ​ലി​ശ​യും കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ചെ​റു കേ​ന്ദ്ര​പ​ദ്ധ​തി​ക​ള്‍ കൂ​ടി വൈ​കാ​തെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തോ​ടെ കേ​ന്ദ്ര വി​ഹി​തം പൂ​ര്‍​ണ​മാ​യി സം​സ്​​ഥാ​ന ബ​ജ​റ്റ്​ വി​ഹി​ത​ത്തി​ല്‍ നി​ന്ന്​ വേ​ര്‍​പെ​ടും. 14ാം ധ​ന​ക​മീ​ഷ​​​ന്‍ ശി​പാ​ര്‍​ശ​യി​ല്‍ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ കേ​ന്ദ്രാ​വി​ഷ്​​കൃ​ത പ​ദ്ധ​തി​ക​ളു​ടെ വി​നിയോഗം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും പ​ണം വ​ക​മാ​റ്റു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നു​മാ​യി ബാ​ങ്ക്​ വ​ഴി​യു​ള്ള ധ​ന​വി​നി​യോ​ഗ​ക്ര​മം നി​ര്‍​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്​ നി​ര്‍​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന്​ പ്ര​ത്യേ​കം പ​റ​ഞ്ഞി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button