ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ അക്കൗണ്ടില്‍ നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍. ബ്ലൂ ടിക്ക് നീക്കം ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 82 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ധോണിയുടേത്.
സമൂഹ മാധ്യമങ്ങളില്‍ പൊതുവെ ധോണി സജീവമല്ല. കഴിഞ്ഞ ജനുവരി 8നാണ് ധോണി ട്വിറ്ററില്‍ അവസാനമായി ഒരു ട്വീറ്റ് പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിന് ശേഷം ധോണി ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനാണ് ധോണി.
ഒരു ട്വിറ്റര്‍ ഉപയോക്താവ് തന്റെ അക്കൗണ്ടിന്റെ പേരില്‍ മാറ്റം വരുത്തിയാല്‍ ബ്ലൂ ടിക്ക് സ്വാഭാവികമായും നഷ്ടമാകുമെന്ന് ട്വിറ്ററിന്റെ വെരിഫിക്കേഷന്‍ പോളിസിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അക്കൗണ്ട് 6 മാസം ഉപയോഗിക്കാതിരുന്നാലും വെരിഫിക്കേഷന്‍ നഷ്ടമാകും.
Post Your Comments