
കൊച്ചി: ഡോക്ടറെ ആയുര്‍വേദ ക്ലിനിക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാവിലെ സ്ഥാപനത്തിലെത്തിയ ജീവനക്കാരാണ് ഡോ.ബി അജിത്കുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ മരണകാരണം വ്യക്തമല്ല.
തേവര പെരുമാനൂർ വേദനിലയം ആയുര്‍വേദ ട്രൈബല്‍ മെഡിസിൻ സെന്റർ നടത്തിവരികയായിരുന്നു ഇദ്ദേഹം. എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ നിന്നാണ് അജിത്കുമാർ ആയുര്‍വേദ ബിരുദമെടുത്തത്. മുതുകുളം സ്വദേശിയാണ്. ഭാര്യ പ്രീത ആലപ്പുഴ വള്ളികുന്നം ഹയർ സെക്കന്ററി സ്കൂള്‍ അധ്യാപികയാണ്. വിദ്യാർത്ഥിനികളായ രണ്ടുമക്കളുണ്ട്.
Post Your Comments