ആലപ്പുഴ : ഹോട്ടലിൽ നിന്ന് കുഴിമന്തി വാങ്ങി കഴിച്ചവർക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധ. ഇരുമ്പുപാലത്തിന് സമീപമുള്ള അൽമിയ എന്ന ഹോട്ടലിൽ നിന്ന് കുഴി മന്തി വാങ്ങിക്കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. തുടർന്ന് ഹോട്ടൽ നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു.
Read Also : വ്യോമാക്രമണം : 13 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്
നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ ബി, ജെ.എച്ച്.ഐ മാരായ ഷംസുദ്ദീൻ, ഷാലിമ, ഷമിത എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കുഴി മന്തിയ്ക്കാപ്പം മയെണൊയ്സ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം. തിളപ്പിയ്ക്കാത്ത, ഗുണനിലവാരമില്ലാത്ത ജലം ഉപയോഗിച്ചതാണോ കാരണം എന്നും പരിശോധിച്ചു വരുന്നു.
ഹോട്ടലിൽ നിന്ന് ശേഖരിച്ച ജലം വണ്ടാനം മൈക്രോബയോളജി ലാബിൽ പരിശോധനയ്ക്കയച്ചു. വരും ദിവസങ്ങളിലും ഭക്ഷണ ശാലകളിലെയും ആർ.ഒ പ്ലാൻറുകളിലേയും പരിശോധന ശക്തമാക്കുമെന്ന് നഗരസഭ അറിയിച്ചു.
Post Your Comments