Latest NewsNewsIndia

മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ നിയമഭേദ​ഗതിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : മരണ രജിസ്ട്രേഷനില്‍ ആധാര്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ സംവിധാനങ്ങളില്ല. അതിനാല്‍ മരിച്ചവരുടെ കാര്‍ഡുകള്‍ ദുരുപയോ​ഗം ചെയ്യുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു. ഒരാള്‍ മരിച്ച ശേഷം ബന്ധുക്കള്‍ക്ക് ആ വിവരം ആധാര്‍ അതോറിറ്റിയെ അറിയിക്കാനും സംവിധാനമില്ല.

Read Also : ലോക്ക് ഡൗൺ : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് 

ഭേദ​ഗതിക്കു ശേഷം മരണ രജിസ്ട്രേഷനില്‍ ആധാര്‍ നമ്പറും ഉള്‍പ്പെടുത്തും. രജിസ്ട്രാര്‍ ഈ വിവരം ആധാര്‍ അതോറിറ്റിക്കു കൈമാറുകയും കാര്‍ഡ് റദ്ദാക്കുകയും ചെയ്യും. നിലവില്‍ ജനന- മരണ രജിസ്ട്രേഷനുകള്‍ ഓരോ സംസ്ഥാനത്തിന്റേയും പ്രത്യേക സോഫ്റ്റ് വെയർ ഉപയോ​ഗിച്ചാണ് രേഖപ്പെടുത്തുന്നത്. ഇതിലും ഏകീകരണം വേണ്ടിവരും.

1969ലെ ജനന- മരണ രജിസ്ട്രേഷന്‍ നിയമത്തിലാണ് ഭേദ​ഗതിക്കു ശ്രമിക്കുന്നത്. ഇതിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ആധാര്‍ അതോറിറ്റിയോട് നിര്‍ദേശങ്ങള്‍ തേടിയെന്ന് അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button