കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന് പുറത്തേയ്ക്ക് തൃണമൂലിന്റെ വേരോട്ടം ശക്തമാക്കാനൊരുങ്ങി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിന്റെ ഭാഗമായി ത്രിപുര രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തൃണമൂല്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് തൃണമൂലിനെ സ്വാഗതം ചെയ്തു കഴിഞ്ഞു.
Also Read: അല്ലാഹു പാകിസ്ഥാന്റെ സ്വത്തല്ല: താലിബാൻ ഭീകരർക്കും പാകിസ്ഥാനുമെതിരെ അഫ്ഗാനിസ്ഥാനിൽ വ്യാപക പ്രതിഷേധം
2018ല്‍ നടന്ന ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെയുള്ള 60 സീറ്റുകളില്‍ 43 എണ്ണവും സ്വന്തമാക്കിയായിരുന്നു ബിജെപി സഖ്യത്തിന്റെ കുതിപ്പ്. ഇതില്‍ 36 എണ്ണവും ബിജെപിയാണ് സ്വന്തമാക്കിയത്. ഐ.പി.എഫ്.ടി 7 സീറ്റുകളില്‍ വിജയിച്ചു. ബിജെപി തേരോട്ടത്തിന് മുന്നില്‍ സിപിഎം 16 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് സംപൂജ്യരായി.
ത്രിപുര രാഷ്ട്രീയത്തിലേക്കുള്ള തൃണമൂലിന്റെ കടന്ന് വരവിനെ ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടി.പി.സി.സി) അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് സ്വാഗതം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് തൃണമൂലിന്റെ വരവ് ആശ്വാസിക്കാന്‍ വക നല്‍കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, തൃണമൂലിന്റെ വരവോടെ നിലവിലുള്ള സീറ്റുകള്‍ നഷ്ടമാകുമോയെന്നാണ് സിപിഎം ഭയപ്പെടുന്നത്.
Post Your Comments