തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് ആത്മഹത്യകള്‍. ഇടുക്കിയില്‍ ഒന്നും കോഴിക്കോട് രണ്ടും ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് കാലത്തെ കടബാധ്യതയാണ് മൂന്ന് ആത്മഹത്യകള്‍ക്കും കാരണമെന്നാണ് ലഭിക്കുന്ന വിവരം.
ഇടുക്കിയില്‍ തൊട്ടിക്കാനത്ത് കടയുടമ കുഴിയമ്പാട്ട് ദാമോദരന്‍ (67) വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ദാമോദരന്റെ കടയ്ക്കുള്ളലാണ് മൃതദേഹം കണ്ടെത്തിയത്. കടബാധ്യത മൂലമെന്ന് നിഗമനം. സുഹൃത്തുക്കള്‍ നല്‍കുന്ന വിവരപ്രകാരം ദാമോദരന് അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ലോക്ക് ടൗണിൽ കടം വീണ്ടും പെരുകി.
സമാനമായി കോഴിക്കോട് അത്തോളിയില്‍ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോതങ്കല്‍ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച കണ്ടെത്തിയത്. മനോജിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. വടകരയില്‍ വാടക ക്വാട്ടേഴ്‌സില്‍ ഒരു യുവാവിനെയും ഇന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ഹരീഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.
Post Your Comments