കാബൂള്‍: ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ 21 കാരിയോട് താലിബാൻ ഭീകരരുടെ കൊടും ക്രൂരത. താലിബാന്‍ ഭീകരര്‍ പെണ്‍കുട്ടിയെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് വെടിവെച്ച് കൊന്നതായി അഫ്ഗാനിസ്ഥാന്‍ ടെെംസ് റിപ്പോര്‍ട്ട് ചെയ്തു. ബല്‍ഖ് ജില്ലാ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന നസനീന്‍ എന്ന 21 കാരിയെയാണ് ഭീകരര്‍ വെടിവെച്ച് കൊന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സെെന്യം പിന്‍മാറുന്നതിനെ തുടർന്ന് അഫ്ഗാന്‍ സെെന്യത്തിനും ജനങ്ങൾക്കുമെതിരെ താലിബാന്‍ ഭീകരർ കടുത്ത അക്രമണമാണ് നടത്തുന്നത്. രാജ്യത്ത് അധികാരം സ്ഥാപിക്കുന്നതിനും താലിബാന്റെ കരിനിയമങ്ങള്‍ ജനങ്ങൾക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഭീകരര്‍ തുടരുകയാണ്. രാജ്യത്തെ പകുതിയിലേറെ ജില്ലകളും അതിർത്തി പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് വിവരം. രാജ്യത്ത് താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാന്റെ പിന്തുണയോടെയാണ് അഫ്ഗാനിൽ ആക്രമണങ്ങൾ നടത്തുന്നത്. നേരത്തെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് താലിബാൻ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഭീകരര്‍ക്ക് അടിമകളാക്കി വെക്കുന്നതിനായി 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടേയും 45 വയസിന് താഴെയുള്ള വിധവകളുടേയും ലിസ്റ്റ് തയ്യാറാക്കാന്‍ പ്രാദേശിക മത നേതാക്കളോട് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. ‘ഇസ്ലാമിക മൂല്യങ്ങള്‍’ അനുസരിച്ച് മാത്രമായിരിക്കും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് എന്നും താലിബാൻ ഭീകരർ വ്യക്തമാക്കി. ഇത്തരം മൂല്യങ്ങൾ പാലിക്കാത്തത് കടുത്ത ശിക്ഷയിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments