കാബൂള്‍: യുഎസ് സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാനില്‍ താലിബാന്‍ അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീകള്‍ ആശങ്കയിലാണ്. താലിബാന്‍ തങ്ങളുടെ കിരാത നിയമം അധീന പ്രദേശങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ സൂചനയും പുറത്തുവന്നു. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ പിതാവോ ഭര്‍ത്താവോ അടക്കമുള്ള അടുത്ത ബന്ധുക്കളായ പുരുഷന്മാരാരെങ്കിലും ഒപ്പം വേണമെന്ന നിര്‍ദേശം താലിബാന്‍ നല്‍കികഴിഞ്ഞുവെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ശിരസ്സടക്കം ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം ധരിച്ചേ പുറത്തിറങ്ങാവൂ എന്നും നിര്‍ദേശമുണ്ട്. ഇതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് താലിബാന്‍ അധീന പ്രദേശങ്ങളില്‍ നിന്നും കൂട്ടത്തോടെ കുടുംബങ്ങള്‍ പാലായനം ചെയ്യുകയാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Read Also : ഓർമ്മ നഷ്ടപ്പെട്ട യുവതി ബര്‍ദുബൈയില്‍ ബന്ധുക്കളില്ലാതെ അലയുന്നു: തിരിച്ചറിയുന്നവർ ബന്ധപ്പെടുക
അതേസമയം, താലിബാന്‍ അധികാരം തിരിച്ചുപിടിച്ച പ്രദേശങ്ങളില്‍ മതനേതാക്കളില്‍ നിന്ന്, യുവതികളുടെ കണക്കെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 15 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നും പെണ്‍കുട്ടികളുണ്ടോ എന്നറിയാന്‍ വീടുകളില്‍ അതിക്രമിച്ച് കയറി അലമാരകള്‍ അടക്കം പരിശോധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ആശങ്ക കൂട്ടുന്നു. അഫ്ഗാന്‍ സൈന്യവുമായി ചേര്‍ന്ന് താലിബാനെതിരെ പോരാടി മരിച്ചവരുടെ വിധവകളുടെ പേരും വിവരങ്ങളും താലിബാന്‍ പ്രത്യേകം ശേഖരിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
Post Your Comments