തിരുവനന്തപുരം: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപത്തിനായിരത്തിൽ മുകളിലാണ് കേരളത്തിൽ. ഇത് സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിലെ പാളിച്ചയാണ് കാണിക്കുന്നതെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
വളരെ ലളിതമായി പറഞ്ഞാല്‍ കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ സി.ഐ.ഡി മൂസയിലെ രംഗം പോലെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. പഴയ മാനദണ്ഡം, “തോക്ക് തരാം പക്ഷേ വെടിവയ്ക്കരുത്”. അതായത് ആളുകള്‍ക്ക് പുറത്തിറങ്ങാം പക്ഷേ കച്ചവട സ്ഥാപനങ്ങള്‍ തുറക്കരുത്. പുതിയ മാനദണ്ഡം, “വെടിവയ്ക്കാം പക്ഷേ തോക്ക് തരില്ല”. അതായത് കച്ചവട സ്ഥാപനങ്ങള്‍ തുറക്കാം പക്ഷേ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ പരിഹസിച്ചു.
read also: നാട്ടിലേയ്ക്ക് വരാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ വളരെ ലളിതമായി പറഞ്ഞാല്‍ CID മുസയിലെ ഈ രംഗം
പോലെയാണ്. പഴയ മാനദണ്ഡം,
“തോക്ക് തരാം പക്ഷേ വെടിവെക്കരുത്.”
അതായത് ആളുകള്‍ക്ക് പുറത്തിറങ്ങാം പക്ഷേ കച്ചവട സ്ഥാപനങ്ങള്‍ തുറക്കരുത്.
പുതിയ മാനദണ്ഡം,
“വെടി വെക്കാം പക്ഷേ തോക്ക് തരില്ല.”
അതായത് കച്ചവട സ്ഥാപനങ്ങള്‍ തുറക്കാം പക്ഷേ ആളുകള്‍ പുറത്തിറങ്ങരുത്…
Post Your Comments