KeralaLatest NewsIndiaNews

അപകടത്തിൽ പരിക്കേറ്റ മുൻപങ്കാളി മനോജ് ശ്രീധറിന് സഹായാഭ്യർത്ഥനയുമായി രഹ്ന ഫാത്തിമ

തിരുവനന്തപുരം: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധര്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പുതിയ പങ്കാളിയായ അഞ്ജലിയുമൊത്ത് കേരളത്തില്‍ നിന്നും കാശ്മീരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. മനോജിന്റെ ചികിത്സയ്ക്ക് സഹായാഭ്യർത്ഥനയുമായി മുൻ പങ്കാളി രഹ്ന ഫാത്തിമ രംഗത്ത്. മനോജിന്റെ സഹോദരനായ ശ്രീനിയുടെ സഹായാഭ്യർത്ഥന പോസ്റ്റ് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച് കൊണ്ടായിരുന്നു മനോജിനായി രഹ്നയും സഹായാഭ്യർത്ഥന നടത്തിയത്.

മനോജും ഇപ്പോഴത്തെ ജീവിതപങ്കാളി അഞ്ജലിയും കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ ബൈക്കില്‍ യാത്ര ചെയ്തു വരികയായിരുന്നു. കാശ്മീര്‍ ലക്ഷ്യമാക്കിയുള്ള യാത്രയിലെ വിവരങ്ങള്‍ ഇവര്‍ വ്ളോഗിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. പഞ്ചാബിലെ ഫരിദ്കോട്ട് എന്ന സ്ഥലത്തുവെച്ച്‌ ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ഗുരു ഗോവിന്ദ് സിങ്, ഫരിദ്കോട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ് മനോജ് ഇപ്പോഴുള്ളത്.

അപകടത്തില്‍ അടിവയറ്റിനാണ് മനോജിന് പരിക്കേറ്റത്. രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തുകയും വന്‍കുടലിലെ ചതഞ്ഞ ഭാഗം നീക്കം ചെയ്യുകയും ചെയ്തതായി സഹോദരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഓർമ്മ നഷ്ടപ്പെട്ട നിലയിൽ ആയിരുന്നെങ്കിലും ഇപ്പോൾ ശരിയായി വരുന്നുവെന്ന് സഹോദരൻ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button