കോഴിക്കോട് : സമൂഹമാദ്ധ്യമത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാര്‍ത്ത പങ്കുവെച്ച പോലീസുകാരന് സസ്പെന്ഷന്. ബേപ്പൂര്‍ സ്റ്റേഷനിലെ എസ്ഐ പി ഹരീഷ് ബാബുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ബേപ്പൂര്‍ സ്റ്റേഷനിലെ പോലീസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഹരീഷ് വാര്‍ത്ത ഷെയര്‍ ചെയ്തത്.
മന്ത്രിയ്ക്കെതിരെ ഓണ്‍ലൈന്‍ മാദ്ധ്യമത്തില്‍ വന്ന വാര്‍ത്ത ഷെയര്ചെയ്തതിനാണ് നടപടി. സംഭവത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. താന്‍ ഷെയര്‍ ചെയ്തതല്ലെന്നും, ഓണ്‍ലൈന്‍ ക്ലാസിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമായിരുന്നു പോലീസുകാരന്റെ വിശദീകരണം. എന്നാല്‍ ഇത് തള്ളിയാണ് സസ്പെന്‍ഡ് ചെയ്തത്.
Post Your Comments