Latest NewsKerala

പഞ്ചറൊട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യം പകർത്തൽ പതിവ് : പ്രമുഖ നാടൻപാട്ടുകാരൻ അറസ്റ്റിൽ

പെൺകുട്ടി ഫോൺ പിടിച്ചു വാങ്ങിയെങ്കിലും കാലിൽ പിടിച്ചു വീഴ്ത്തി ഇയാൾ ഫോൺ എടുക്കാൻ ശ്രമിച്ചു. മൽപിടുത്തം നടത്തിയാണു പെൺകുട്ടി ഇയാളുടെ പക്കൽ നിന്നു ഫോൺ സ്വന്തമാക്കിയത്.

കൊച്ചി:  സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നതു പതിവാക്കിയിരുന്ന പ്രമുഖ നാടൻ പാട്ടുകലാകാരൻ അറസ്റ്റിലായി. നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാലടി പഞ്ചായത്തിലാണ് സംഭവം. കാഞ്ഞൂർ നാട്ടുപൊലിമ നാടൻ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരൻ പതിക്കക്കുടി രതീഷ് ചന്ദ്രൻ(40) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇരുചക്ര വാഹനങ്ങളുടെ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുമ്പോൾ പെൺകുട്ടികളെ കൊണ്ടു കാറ്റടിച്ചു കഴിഞ്ഞ് അത് അഴിച്ചു വിട്ടു വീണ്ടും മറ്റൊരു പെൺകുട്ടിയോട് കാറ്റടിക്കാൻ ആവശ്യപ്പെട്ട് അത് ആവർത്തിച്ചപ്പോൾ സംശയം തോന്നിയ പെൺകുട്ടി മൊബൈൽ ഫോണിന്റെ ക്യാമറ ഓൺ ചെയ്തു വച്ചത് കണ്ടെത്തുകയായിരുന്നു.

പെൺകുട്ടി ഫോൺ പിടിച്ചു വാങ്ങിയെങ്കിലും കാലിൽ പിടിച്ചു വീഴ്ത്തി ഇയാൾ ഫോൺ എടുക്കാൻ ശ്രമിച്ചു. മൽപിടുത്തം നടത്തിയാണു പെൺകുട്ടി ഇയാളുടെ പക്കൽ നിന്നു ഫോൺ സ്വന്തമാക്കിയത്. ഫോൺ കൈക്കലാക്കിയതോടെ ചവിട്ടി താഴെയിട്ട ശേഷം ഫോണുമായി മതിൽ ചാടിക്കടന്ന് ഓടി പിതാവിന്റെ അടുത്തെത്തി ഫോൺ പിതാവിനെ ഏൽപിക്കുകയായിരുന്നു. പിതാവ് ഫോൺ പരിശോധിച്ചു പൊലീസിൽ പരാതി നൽകിയതോടെയായിരുന്നു അറസ്റ്റ്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്നു പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ ക്യാമറയിൽ പകർത്താൻ ശ്രമിച്ചതു കണ്ടെത്തി.

ഇതിനു പുറമേ പലപ്പോഴായി പകർത്തിയ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചിത്രങ്ങളും വിദ്യാർഥിനികളുടേതാണ് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം ഇങ്ങനെ ഒരു സംഭവം ശ്രദ്ധയിൽപെട്ട ഉടൻ ഫോൺ ബലമായി പിടിച്ചു വാങ്ങി പിതാവിനെ ഏൽപിക്കാൻ പെൺകുട്ടി കാണിച്ച ധൈര്യം അഭിനന്ദിക്കപ്പെടേണ്ടതും മറ്റുള്ളവർ മാതൃകയാക്കേണ്ടതുമാണെന്നു നെടുമ്പാശേരി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button