Latest NewsNewsLife StyleFood & CookeryHealth & Fitness

ഗുണങ്ങളിൽ മുന്നിൽ കോവയ്ക്ക; ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തിക്കോളൂ

വീടുകളില്‍ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് കോവയ്‌ക്ക. വള്ളിയായി പടര്‍ന്നു പിടിക്കുന്ന ഈ സസ്യം കക്കുര്‍ബറ്റേയി എന്ന കുലത്തിലെ അംഗമാണ്. കോവയ്‌ക്ക നിത്യവും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോര്‍, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്‌ക്ക സഹായിക്കുന്നു. ശരീരത്തിലെ മാലിന്യത്തെ ഇല്ലാതാക്കി ശരീരം സുരക്ഷിതമായി സംരക്ഷിക്കാനുള്ള കഴിവും ഇതിനുണ്ട് . കൂടാതെ പ്രോട്ടീന്‍, വിറ്റാമിന്‍ സി എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.

പ്രമേഹരോഗികള്‍ക്ക് ഏറെ ഉപകാരിയാണ് കോവയ്‌ക്ക. പ്രമേഹരോഗികള്‍ ദിവസവും കോവയ്‌ക്ക കഴിക്കുകയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. കോവയ്‌ക്ക ഉണക്കിപ്പൊടിച്ച് പത്ത് ഗ്രാം വീതം ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് പ്രമേഹം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Read Also  :  കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കാൻ വിജയം പ്രചോദനമാകട്ടെ: രവി കുമാർ ദഹിയയ്ക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

കോവയ്‌ക്കയുടെ ഇലയ്‌ക്കും ഔഷധ ഗുണമുണ്ട്. കോവയ്‌ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം ചൂടു വെള്ളത്തില്‍ കലക്കി ദിവസവും കഴിക്കുകയാണെങ്കില്‍ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.

കോവലിന്റെ ഇല വയറിളക്കത്തിനും ഔഷധമായി ഉപയോഗിക്കാം. ഏറെ പോഷകഗുണങ്ങള്‍ നിറഞ്ഞതും ശരീരത്തിന് ഉപകാരപ്രദമായതുമായ കോവയ്‌ക്ക പച്ചയായും കഴിക്കാവുന്നതാണ്. ഇതിനുപുറമേ തോരന്‍ വെച്ചും കറി വെച്ചും ആളുകള്‍ കോവയ്‌ക്ക ഉപയോഗിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button