കൊച്ചി : കടുത്ത കോവിഡ് നിയസന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിദഗ്ധ സമിതിയെ പരിഹസിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വിദഗ്ധ സമിതി അംഗങ്ങൾ “കോമൺ സെൻസ്’ വാക്‌സിൻ എടുത്തവരല്ലേയെന്ന് മാര്‍ കൂറിലോസ് പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാര്‍ കൂറിലോസിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
ഈ കോവിഡ് “വിദഗ്ധ സമിതി” അംഗങ്ങൾ ആരും “കോമൺ സെൻസ്” വാക്‌സിൻ എടുത്തവരല്ലേ? എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? മദ്യഷാപ്പുകൾക്ക് മുൻപിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധനകൾ അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്ധ സമിതിയുടെ വൈദഗ്ധ്യം സമ്മതിച്ചേ പറ്റു…
Post Your Comments