Latest NewsIndia

ഡൽഹിയിലെ ദളിത്‌ ബാലികയുടെ മരണം: ശ്‌മശാനത്തിലെ കൂളറില്‍ വൈദ്യുതി പ്രവഹിച്ചിരുന്നുവെന്ന് പോലീസിന്റെ കണ്ടെത്തൽ

പ്രതികളുടെ വസ്‌ത്രങ്ങളും ഫോറന്‍സിക്‌ ലാബില്‍ പരിശോധിക്കും. നാല്‌ പ്രതികളെയും നുണപരിശോധനയ്‌ക്കും മയക്കുമരുന്ന്‌ പരിശോധനയ്‌ക്കും വിധേയരാക്കുമെന്നു പോലീസ്‌ പറയുന്നു.

ന്യൂഡല്‍ഹി: വീടിനടുത്തുള്ള ശ്‌മശാനത്തിലെ കൂളറില്‍നിന്നു വെള്ളമെടുക്കാന്‍ പോയ ദളിത്‌ ബാലികയുടെ ദുരൂഹമരണം വന്‍വിവാദമായി കത്തിപ്പടരുമ്പോഴും മരണകാരണം കണ്ടെത്താനാകാതെ പോലീസ്‌ ഇരുട്ടില്‍ത്തപ്പുന്നു. കൊല്ലപ്പെട്ട ഒന്‍പതുവയസുകാരി ക്രൂരബലാത്സംഗത്തിനിരയായിരുന്നെന്നും മൃതദേഹം ബന്ധുക്കളുടെ അനുമതിയില്ലാതെ സംസ്‌കരിച്ചെന്നുമാണ്‌ രാഷ്ട്രീയ പാർട്ടികളുടെ ആരോപണം. എന്നാൽ മൃതദേഹം ദഹിപ്പിക്കപ്പെട്ടതോടെ തെളിവുകള്‍ ഇല്ലാതായതാണു പോലീസ്‌ നേരിടുന്ന വെല്ലുവിളി.

മകള്‍ വൈദ്യുതാഘാതമേറ്റ്‌ മരിച്ചെന്നാണു ശ്‌മശാനത്തിലെ നടത്തിപ്പുകാരൻ രാധേശ്യാം കുട്ടിയുടെ മാതാവിനാടു പറഞ്ഞത്‌. കേസില്‍ അറസ്‌റ്റിലായ രാധേശ്യാമിനും മറ്റ്‌ മൂന്നുപേര്‍ക്കുമെതിരേ ശിശുലൈംഗികപീഡനം, പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്‌. പ്രതികളുടെ വസ്‌ത്രങ്ങളും ഫോറന്‍സിക്‌ ലാബില്‍ പരിശോധിക്കും. നാല്‌ പ്രതികളെയും നുണപരിശോധനയ്‌ക്കും മയക്കുമരുന്ന്‌ പരിശോധനയ്‌ക്കും വിധേയരാക്കുമെന്നു പോലീസ്‌ പറയുന്നു.

read also: ഡൽഹി കൊലപാതകം: രാഷ്ട്രീയമുതലെടുപ്പിനായി ഇരയുടെ മാതാപിതാക്കളുടെ ചിത്രം പുറത്തുവിട്ടു രാഹുൽ, ട്വിറ്ററിന് നോട്ടിസ്

അതേസമയം, ശ്‌മശാനത്തിലെ വാട്ടര്‍ കൂളറില്‍ വൈദ്യുതി പ്രവാഹമുണ്ടെന്നു ഫോറന്‍സിക്‌ പരിേശാധനയില്‍ കണ്ടെത്തിയെന്നും പ്രതികളുടെ മൊഴി ശരിവയ്‌ക്കുന്നതാണിതെന്നും പോലീസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ ഇംഗിത്‌ പ്രതാപ്‌ സിങ്‌ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനോടു പറഞ്ഞു. മകളുടെ മരണമറിയിച്ചവരുടെ പെരുമാറ്റം തീര്‍ത്തും ലാഘവത്വത്തോടെയായിരുന്നെന്നു കുട്ടിയുടെ മാതാവ്‌ പറഞ്ഞു. ചിലര്‍ തന്നെ സമീപിച്ച്‌, ശ്‌മശാനത്തിലെ പുരോഹിതന്‍ വിളിക്കുന്നുവെന്നു പറഞ്ഞു. അവിടെ ചെന്നപ്പോള്‍ മകള്‍ മരിച്ചെന്ന്‌ അറിയിച്ചു. മൃതദേഹം എത്രയും വേഗം സംസ്‌കരിക്കാന്‍ നിര്‍ബന്ധിച്ചു.

പോലീസില്‍ അറിയിച്ചാല്‍ ദീര്‍ഘകാലം കോടതിയില്‍ കയറിയിറങ്ങേണ്ടിവരുമെന്നും പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌താല്‍ ഡോക്‌ടര്‍മാര്‍ ആന്തരാവയവങ്ങളെടുത്ത്‌ വില്‍ക്കുമെന്നും പറഞ്ഞു. സംസ്‌കാരച്ചടങ്ങിന്റെ ചെലവുകള്‍ താങ്ങാനാവില്ലെന്നും അതു താന്‍ നിര്‍വഹിേച്ചാളാമെന്നും പുരോഹിതനേറ്റു. തുടര്‍ന്ന്‌, രാത്രി ഏഴരയോടെ പുരോഹിതനും ശ്‌മശാനജീവനക്കാരും ചേര്‍ന്ന്‌ സംസ്‌കാരച്ചടങ്ങ്‌ നടത്തി. ചിതാഭസ്‌മം വാങ്ങാന്‍ പിറ്റേന്നു രാവിലെ വന്നാല്‍മതിയെന്നും നിര്‍ദേശിച്ചു. രണ്ടുമണിക്കൂര്‍കൊണ്ട്‌ എല്ലാം കഴിഞ്ഞു.

കരഞ്ഞ്‌ ബഹളം വയ്‌ക്കരുതെന്നും വീട്ടില്‍പോയി ഉറങ്ങാനുമായിരുന്നു പുരോഹിതന്റെ നിർദേശം. എന്നാല്‍, താന്‍ കരഞ്ഞുകൊണ്ട്‌ പുറത്തുേപായി ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ ബക്കറ്റില്‍ വെള്ളം കൊണ്ടുവന്നൊഴിച്ച്‌ ചിത കെടുത്താന്‍ ശ്രമിച്ചെങ്കിലും ഏറെ വൈകിപ്പോയിരുന്നു. തന്റെ കുഞ്ഞിനെ സംബന്ധിച്ച ഒരുതെളിവും അവര്‍ അവശേഷിപ്പിച്ചില്ലെന്ന്‌ അമ്മ ആരോപിച്ചു.

കേസ്‌ അന്വേഷിക്കാന്‍ വന്ന പോലീസ്‌ തന്നെയും ഭര്‍ത്താവിനെയും സ്റ്റേഷനില്‍ കൊണ്ടുേപായി മര്‍ദിച്ചെന്നും വെവ്വേറെ ലോക്‌അപ്പുകളില്‍ പൂട്ടിയിെട്ടന്നും അവര്‍ ആരോപിച്ചു. എന്നാൽ കുട്ടിയുടെ ശരീരത്തിലെ ചില ഭാഗങ്ങളിൽ പൊള്ളൽ ഉണ്ടായിരുന്നതായും ചുണ്ടും നാക്കും കറുത്തിരുന്നതായും ഇവർ പറയുന്നു. ഇത് ഷോക്ക് അടിച്ചതിന്റെ തെളിവുകളാണെന്നാണ് പോലീസും പറയുന്നത്. എന്നാൽ പ്രതിപക്ഷ കക്ഷികൾ ഇത് ബലാത്സംഗമാണെന്നു തന്നെയാണ് ആരോപിക്കുന്നത്. അല്ലെങ്കിൽ ധൃതി പിടിച്ചു എന്തിനാണ് സംസ്കാരം നടത്തിയതെന്നാണ് ഇവർ ചോദിക്കുന്നത്.

shortlink

Post Your Comments


Back to top button