COVID 19KeralaLatest NewsNews

കോവിഡ് വ്യാപനം : കേരളത്തിന് വീണ്ടും മുന്നറിയിപ്പുമായി ഐസിഎംആർ

ന്യൂഡൽഹി: കേരളമടക്കം കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ഐസിഎംആർ. കേരളത്തിൽ ഇന്നലെ നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ നൽകിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐസിഎംആർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

Read Also : ഈ യോഗമുള്ളവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പുരോഗതി ലഭിക്കുകയില്ല  

സംസ്ഥാനത്ത് വ്യാപക ഇളവുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിനം , ഓണം തുടങ്ങിയ ദിവസങ്ങളിൽ ഇളവുകൾ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കിയ സംസ്ഥാന സർക്കാർ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ കടകൾ തുറക്കാൻ അനുമതിയും നൽകിയിട്ടുണ്ട്.

ഓണം, മുഹ്റം, ജന്മാഷ്ടമി തുടങ്ങിയ ആഘോഷങ്ങൾക്ക് അനാവശ്യ ഇളവുകൾ നൽകരുതെന്നും ഉത്സവകാലത്ത് ജനക്കൂട്ടം ഒഴിവാക്കണമെന്നും പ്രാദേശിക നിയന്ത്രണങ്ങൾ തുടരണമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button